'സ്ത്രീ പുരുഷന് കീഴടങ്ങണം', പെണ്‍ക്കുട്ടികളെ സദാചാരം പഠിപ്പിക്കുന്ന വിവാദസ്ഥാപനം പൂട്ടി

സ്ത്രീകള്‍ പുരുഷന് ഒരു പടി പിന്നിലാണെന്നും പുരുഷനെ അനുസരിച്ച് ജീവിക്കണമെന്നും പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം ചൈനയില്‍ അടച്ചുപൂട്ടി. ഫുഷുന്‍ സ്‌കൂള്‍ ഓഫ് ട്രഡീഷനല്‍ കള്‍ച്ചര്‍ എന്ന സ്ഥാപനത്തിലെ അധ്യാപകര്‍ ക്ലാസെടുക്കുന്ന വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് സ്ഥാപനത്തിന് എതിരെ നടപടിയെടുത്തത്.

ചൈനയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സമാനരീതിയിലുള്ള സ്ഥാപനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. ഇത്തരം സ്ഥാപനങ്ങള്‍ തെറ്റായ രീതിയലുള്ള സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് ചൈനയിലെ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു. അധ്യാപകര്‍ ലിംഗസമത്വത്തിനെതിരായ ക്ലാസുകളാണ് നല്‍കുന്നത്. പുരുഷന്‍ ശാരീരികമായി ഉപദ്രവിച്ചാലും പ്രതിരോധിക്കരുത്. സ്ത്രീ പുരുഷനേക്കാള്‍ താഴ്ന്ന് നില്‍ക്കണമെന്നും ജോലിയാകാമെങ്കിലും കഴിയുന്നതും കീഴ്ജീവനക്കാരിയായിരിക്കണമെന്നും അധ്യാപര്‍ പഠിപ്പിക്കുന്നു.

വിവാഹബന്ധം വേര്‍പെടുത്താന്‍ സ്ത്രീകള്‍ ഒരിക്കലും ശ്രമിക്കരുത്, മൂന്നിലധികം പേരുമായി ലൈംഗിക ബന്ധത്തിന് ശ്രമിക്കരുത് ഭര്‍ത്താവ് എന്ത് ആവശ്യപ്പെട്ടാലും അങ്ങനെയാവട്ടെയെന്ന് സമ്മതിക്കുക, തുടങ്ങിയ വിചിത്രമായ കാര്യങ്ങളാണ് സ്‌കൂള്‍ അധികൃതര്‍ പഠിപ്പിക്കുന്നത്.

വീഡിയോയിലാണ് ഫുഷുന്‍ സ്‌കൂള്‍ ഓഫ് ട്രഡീഷനല്‍ കള്‍ച്ചര്‍ എന്ന സ്ഥാപനത്തിലെ അധ്യാപകര്‍ ക്ലാസെടുക്കുന്ന വീഡിയോ ചൈനയിലെ മാധ്യമങ്ങളാണ് പോസ്റ്റ് ചെയ്തത്. 2011ലാണ് ഈ സ്‌കൂള്‍ സ്ഥാപിച്ചത്. വീഡിയോ വൈറലായതോട് കൂടി സ്‌കൂള്‍ അടച്ച് പൂട്ടുന്നുന്നതിനുള്ള പ്രതിഷേധം ഉയര്‍ന്ന് വന്നുവെങ്കിലും വീഡിയോ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അത് സംസ്‌കാരത്തെ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണെന്നുമാണ്‌
സ്‌കൂള്‍ അധികൃതര്‍ അവകാശപ്പെടുന്നത്.