'ഭര്‍ത്താവ് സ്നേഹിച്ച് വീര്‍പ്പുമുട്ടിക്കുന്നു'; വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്ത് ഭാര്യ

ഭര്‍ത്താവിന്റെ അമിതമായ സ്‌നേഹവും കരുതലും തന്നെ വീര്‍പ്പുമുട്ടിക്കുന്നെന്ന കാരണത്താല്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്ത് ഭാര്യ. ഭര്‍ത്താവിന് തന്നോടുള്ള സ്‌നേഹം കൂടിപ്പോയെന്നും തന്നോട് ഒരു കാര്യത്തിനും വഴക്കിടുന്നില്ലെന്നും വിവാഹമോചന ഹര്‍ജിയില്‍ യുവതി പറയുന്നു. യു.എ.ഇയിലെ ഫുജഫ ശരിഅത്ത് കോടതിയിലാണ് വിവാഹ മോചന ഹര്‍ജി ഭാര്യ ഫയല്‍ ചെയ്തിരിക്കുന്നത്.
“അദ്ദേഹം എന്നെ ഒന്ന് ശകാരിക്കുകയോ തള്ളിപ്പറയുകയോ ചെയ്തില്ല. അമിതമായ സ്‌നേഹക്കൂടുതലും വാത്സല്യവും കാരണം വീര്‍പ്പുമുട്ടി. ഞാന്‍ ചോദിക്കാതെ തന്നെ എന്നെ വീട് വൃത്തിയാക്കാന്‍ സഹായിച്ചിട്ടുണ്ട്” യുവതി ഹര്‍ജിയില്‍ പറയുന്നു.

ഒരു വാക്കുതര്‍ക്കമെങ്കിലും ഉണ്ടാവാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ട്. ഒരു വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തില്‍ ഭര്‍ത്താവിന്റെ ക്ഷമ കാരണം ഒരു വഴക്ക് പോലും ഉണ്ടായിട്ടില്ല. അല്‍പ്പം പോലും ക്രൂരത കാണിക്കാത്ത ഭര്‍ത്താവ് കാരണം ജീവിതം നരകതുല്യമായിരിക്കുന്നു. എപ്പോഴും ക്ഷമിക്കുകയും തനിക്ക് ദിവസവും സമ്മാനങ്ങള്‍ കൊണ്ടു വരുന്ന ഭര്‍ത്താവിന്റെ മനോഭാവം കാരണം വഴക്ക് ഉണ്ടാകുമെന്ന് തോന്നുന്നില്ല. അനുസരണ നിറഞ്ഞ, പ്രയാസം ഇല്ലാത്ത ജീവിതം മടുത്തുവെന്നും യുവതി ഹര്‍ജിയില്‍ പറയുന്നു.

താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തികഞ്ഞ, ദയയുള്ള ഭര്‍ത്താവാകാന്‍  ശ്രമിക്കുകയായിരുന്നെന്നും ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞു. തന്െറ ശരീരഭാരം കൂടുതലാണെന്ന് ഭാര്യ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കര്‍ശനമായ ഭക്ഷണക്രമത്തിലും വ്യായാമത്തിലും ഏര്‍പ്പെട്ടു. എന്നാല്‍ അവസാനം കഠിനമായ വ്യായാമം കാരണം കാലിന് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞു.

കേസ് പിന്‍വലിക്കാന്‍ ഭാര്യയെ ഉപദേശിക്കാന്‍ ഭര്‍ത്താവ് അഭ്യര്‍ത്ഥിച്ചു.ഇതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി മറ്റൊരു ദിവസമാക്കി.
ആദ്യവര്‍ഷം തന്നെ വിവാഹത്തെ വിലയിരുത്തുന്നത് ശരിയല്ല. എല്ലാവരും അവരുടെ തെറ്റുകളില്‍ നിന്നാണ് പാഠങ്ങള്‍ പഠിക്കുന്നതെന്നും ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം