രണ്ടു മാസത്തിനു ശേഷം ഗ്രീസിലെ പള്ളികള്‍ ഇന്നലെ ആരാധനയ്ക്കായി തുറന്നു. സാമൂഹിക അകലം പാലിച്ചു കൊണ്ടു വിശ്വാസികള്‍ ചടങ്ങുകളില്‍ പങ്കെടുത്തു. 10 ചതുരശ്ര മീറ്ററിനു (108 ചതുരശ്ര അടി) ഒരാള്‍ എന്ന കണക്കിനാണ് വിശ്വാസികളെ പള്ളിയില്‍ പ്രവേശിപ്പിച്ചത്.
കോവിഡ് 19 ഭീതിയുണ്ടായിരുന്നെങ്കിലും അതില്‍ നിന്നെല്ലാം മോചിതമായി ഗ്രീസ് വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരികയാണ്. ജൂലായ് ഒന്നു മുതല്‍ രാജ്യം സഞ്ചാരികളെ സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ അംഗമായ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളെയാണ് ആദ്യം പരിഗണിക്കുക. ഇവര്‍ കോവിഡ് രോഗമില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
യൂറോപ്യന്‍ പൗരന്മാര്‍ വന്നു തുടങ്ങിയാല്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കും പ്രവേശനം അനുവദിക്കും. ഇവരും ഇതേ ടെസ്റ്റുകള്‍ക്ക് വിധേയരാകണം. ലോകത്തിലെ അതി പുരാതനമായ വിനോസഞ്ചാര കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഗ്രീസ്.