നേപ്പാളിൽ കമ്മ്യൂണിസ്റ്റ് നേതാവ് കെപി ശർമ ഓലി പ്രധാനമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നാലാം തവണയാണ് 72 വയസുകാരനായ ഓലി അധികാരത്തിലെത്തുന്നത്. മുൻ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ പ്രചണ്ഡ ജനപ്രതിനിധിസഭയിൽ അവിശ്വാസ വോട്ടിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് പുതിയ പ്രധാനമന്ത്രിയെ പ്രസിഡന്റ് റാം ചന്ദ്ര പൗഡേൽ അംഗീകരിച്ചത്.
രാവിലെ 11 മണിക്ക് രാഷ്ട്രപതി ഭവൻ്റെ പ്രധാന കെട്ടിടമായ ശീതൽ നിവാസിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഏറ്റവും വലിയ കക്ഷിയായ നേപ്പാളി കോൺഗ്രസിന്റെ പിന്തുണയോടെയാണ് നേപ്പാൾ യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎൻ–യുഎംഎൽ) അധ്യക്ഷനായ ഓലി പ്രധാനമന്ത്രിയാകുന്നത്.
Read more
നേപ്പാളി കോൺഗ്രസ് പാർട്ടിയുടെ പ്രസിഡൻ്റ് ഷേർ ബഹദൂർ ദ്യൂബയുടെ നേതൃത്വത്തിലുള്ള പുതിയ സഖ്യത്തിൻ്റെ പ്രധാനമന്ത്രിയാണ് ഒലി. നൂറ്റാണ്ടുകൾ പഴക്കമുള്ള 2008ൽ രാജവാഴ്ച നിർത്തലാക്കിയായതിന് ശേഷം നേപ്പാളിൽ 13 സർക്കാരുകളാണ് ഉണ്ടായിട്ടുള്ളത്.