കോവിഡ് പ്രതിസന്ധി ലോക ജി.ഡി.പിയുടെ പത്ത് ശതമാനം അപഹരിക്കും; ഏഷ്യയില്‍  70 ശതമാനം തൊഴിലില്ലായ്മ സൃഷ്ടിക്കുമെന്നും എ.ഡി.ബി 

കോവിഡ് പ്രതിസന്ധി ലോകത്തിന് 8.8 ട്രില്യണ്‍ ഡോളറിന്റെ ബാദ്ധ്യതയുണ്ടാക്കുമെന്ന് എഷ്യന്‍ ഡവലപ്മെന്റ് ബാങ്ക് (എഡിബി). ലോകത്തിന്റെ മൊത്തം ജിഡിപിയുടെ 10 ശതമാനമാണിത്. സാമ്പത്തിക വ്യവസ്ഥയ്ക്കുണ്ടാകാനിടയുള്ള ആഘാതത്തെ കുറയ്ക്കാന്‍ നയപരമായ ഇടപെടലുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് എഡിബി ചീഫ് ഇക്കണോമിസ്റ്റ് യസുയുകി സാവാദ അഭിപ്രായപ്പെടുന്നു.

കടുത്ത നിയന്ത്രണങ്ങളോടെയും നയപരിപാടികളിലൂടെയും മൂന്നു മാസത്തിനുള്ളില്‍ വൈറസ് വ്യാപനത്തെ തടയാന്‍ കഴിഞ്ഞാല്‍ ആഘാതം 4.1 ട്രില്യണ്‍ ഡോളറായി കുറയ്ക്കാന്‍ സാധിക്കുമെന്ന് എഡിബി വ്യക്തമാക്കി. അതായത് ലോക ജിഡിപിയുടെ 4.5 ശതമാനം.

ഏപ്രില്‍ മാസത്തില്‍ എഡിബി തന്നെ നല്‍കിയ കണക്കുകള്‍ പ്രകാരം ലോകത്തിന് വരാനിരിക്കുന്ന ചെലവ് 2 മുതല്‍ 4 വരെ ട്രില്യണ്‍ ഡോളറായിരുന്നു. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായത് കൂടി കണക്കിലെടുത്തുള്ള അനുമാനമാണ് എഡിബി അവതരിപ്പിക്കുന്നത്. ആഗോളതലത്തില്‍ നിലവില്‍ 40 ലക്ഷം കൊറോണ കേസുകളുണ്ട്. മരണം മൂന്ന് ലക്ഷം കടന്നു കഴിഞ്ഞു.

കോവിഡിനെ നിയന്ത്രിക്കാന്‍ എത്ര മാസമെടുക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയുള്ള നഷ്ടക്കണക്ക് എഡിബി പുറത്തിറക്കിയിട്ടുണ്ട്. ശക്തമായ പോളിസി ഇടപെടലുകളുടെ സഹായത്തോടെ മൂന്നു മാസത്തിനകം നിയന്ത്രിക്കുകയാണെങ്കില്‍ 4,095.8 ട്രില്യണ്‍ ഡോളര്‍ നഷ്ടമാണ് ഉണ്ടാകുക. നയപരമായ ഇടപെടലുകളില്ലെങ്കില്‍ 5,796.9 ട്രില്യണ്‍ ഡോളറായി ഇത് ഉയരും. നയപരമായ പരിപാടികളില്ലാതെ ആറ് മാസമെടുക്കുകയാണ് കോവിഡിനെ നിയന്ത്രിക്കാനെങ്കില്‍ 5,387.8 ട്രില്യണ്‍ ഡോളര്‍ നഷ്ടമുണ്ടാകും. നയസഹായങ്ങളില്ലാതെയാണ് ആറ് മാസം കൊണ്ട് നിയന്ത്രിക്കുന്നതെങ്കില്‍ 8,789.9 ട്രില്യണ്‍ ഡോളറായിരിക്കും ലോക ജിഡിപിക്കുണ്ടാകുന്ന നഷ്ടം.

Read more

158 മുതല്‍ 242 വരെ ട്രില്യണ്‍ ജോലികള്‍ ലോകത്തിന് നഷ്ടമായേക്കും. ഇവയില്‍ 70 ശതമാനവും ഏഷ്യയിലായിരിക്കുമെന്നും എഡിബി വ്യക്തമാക്കുന്നു.