കൊറോണ വൈറസ് പ്രതിസന്ധി: 2008- ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയേക്കാൾ മോശമായ സാമ്പത്തികമാന്ദ്യം, മുന്നറിയിപ്പ് നൽകി ഐ‌.എം‌.എഫ് മേധാവി

2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയേക്കാൾ മോശമായ സാമ്പത്തികമാന്ദ്യത്തെ  കുറിച്ച് അന്താരാഷ്ട്ര നാണയ നിധി (ഐ‌എം‌എഫ്) മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർ‌ജിവ മുന്നറിയിപ്പ് നൽകി. “ഞങ്ങൾ ഇപ്പോൾ സാമ്പത്തിക മാന്ദ്യത്തിലാണ്, ഇത് ആഗോള സാമ്പത്തിക പ്രതിസന്ധിയേക്കാൾ മോശമാണ്,” ലോകാരോഗ്യ സംഘടനയുമായി (ഡബ്ല്യുഎച്ച്ഒ) സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിൽ ജോർ‌ജിവ പറഞ്ഞു. “ഇരട്ട പ്രതിസന്ധി” – ആരോഗ്യ-സാമ്പത്തിക പ്രതിസന്ധി – കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടത് മൂലമുണ്ടായത് ഐ‌എം‌എഫിന്റെ ചരിത്രത്തിൽ അഭൂതപൂർവമാണെന്ന് ജോർ‌ജിവ പറഞ്ഞു.

കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിക്കുമ്പോൾ ജീവൻ രക്ഷിക്കുന്നതും ഉപജീവനമാർഗങ്ങൾ സംരക്ഷിക്കുന്നതും ഒരുമിച്ച് ചെയ്യേണ്ട കാര്യമാണെന്ന് ജോർജിവ ഊന്നിപ്പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, കോവിഡ് -19 രോഗബാധിതരായ 1 ദശലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതിൽ 50,000 ത്തിലധികം മരണങ്ങൾ ഉൾപ്പെടുന്നു.

ഈ പ്രതിസന്ധി ഘട്ടത്തിൽ ഐ‌എം‌എഫ് മൊത്തം സാമ്പത്തിക ശേഷി ഒരു ട്രില്യൺ ഡോളറായി വിന്യസിക്കും, “സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് ആവശ്യമായത്രയും ഉപയോഗിക്കും എന്ന ദൃഡനിശ്ചയത്തിലാണ് ഞങ്ങൾ ” ജോർജിവ പറഞ്ഞു.

2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ കണ്ടതിനേക്കാൾ 90 ബില്യൺ ഡോളർ വളർന്നുവരുന്ന വിപണികളിൽ നിന്ന് ഇല്ലാതായി. പകർച്ചവ്യാധി ബാധിച്ചു കൊണ്ടിരിക്കുന്ന വിപണികളിലേക്കും വികസ്വര സമ്പദ്‌വ്യവസ്ഥകളിലേക്കും ഐ‌എം‌എഫ് അടിയന്തിര ധനസഹായം സമാഹരിക്കുന്നുണ്ടെന്ന് ജോർജിവ പറഞ്ഞു.

90-ലധികം രാജ്യങ്ങൾ അടിയന്തര ധനസഹായത്തിനായി ഐ.എം.എഫിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്, ആരോഗ്യ പ്രവർത്തകർക്ക് ശമ്പളം നൽകുന്നതിന് ധനസഹായം ഉപയോഗിക്കുമെന്ന മുൻഗണന നൽകണമെന്നും ആരോഗ്യ സൗകര്യങ്ങൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അതുപോലെ തന്നെ ദുർബലരായ ആളുകളെയും സ്ഥാപനങ്ങളെയും പിന്തുണയ്ക്കണമെന്നും ജോർജിവ പറഞ്ഞു.

പാപ്പരത്തങ്ങളുടെ ഒരു തരംഗവും ജോലിയിൽ നിന്നുള്ള പിരിച്ചുവിടലുകളും വീണ്ടെടുക്കൽ കൂടുതൽ പ്രയാസകരമാക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

Latest Stories

പ്രാദേശിക നേതാക്കളെയെല്ലാം കാണണം, പരിചയപ്പെടണം; കേരളം പര്യടനത്തിനൊരുങ്ങി രാജീവ് ചന്ദ്രശേഖർ

'എമ്പുരാൻ സിനിമയെ എതിർക്കാൻ കാരണം ബുദ്ധിശൂന്യത'; സിനിമയിൽ വെട്ടി മാറ്റേണ്ട ഒന്നുമില്ലെന്ന് മന്ത്രി എംബി രാജേഷ്

'എമ്പുരാന്‍' സാമൂഹിക വിപത്തോ? സിനിമയ്‌ക്കെതിരെ തമിഴ്‌നാട്ടിലെ കര്‍ഷകരും, അണക്കെട്ട് പരാമര്‍ശങ്ങള്‍ നീക്കണം; വന്‍ പ്രതിഷേധം

RR UPDATES: എന്തൊരു അഹങ്കാരമാണ് ചെറുക്കാ, മോശം പെരുമാറ്റം കാരണം എയറിൽ കയറി റിയാൻ പരാഗ്; വീഡിയോ കാണാം

സസ്പെൻസ് ഫേസ്‌ബുക്ക് പോസ്റ്റുമായി കളക്ടർ എൻ പ്രശാന്ത്; ചർച്ച, രാജി സൂചനയെന്ന് കമന്റ് ബോക്സ്

എമ്പുരാൻ പാർലമെന്റിൽ ചർച്ചയാകുമോ? വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് നോട്ടീസ് നൽകി എഎ റഹീം എംപി

ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് വീണ്ടും ഡൽഹിയിലേക്ക്; കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും

CSK UPDATES: താനൊക്കെ എവിടുത്തെ ഫിനിഷറാടോ, ഒരുമാതിരി ഫാൻസിനെ പറയിപ്പിക്കാൻ; കട്ടകലിപ്പിൽ ധോണിയുടെ ആരാധിക; വീഡിയോ കാണാം

IPL 2025: അത് എന്നെ വർത്തമാനമാടാ ഉവ്വേ, മുംബൈ ചെന്നൈ ടീമുകൾ തമ്മിലുള്ള വ്യത്യാസത്തിൽ മുൻ ടീമിനെ കുത്തി ദീപക്ക് ചാഹർ; ഒപ്പം ആ പരാമർശവും

പുതിയ സാമ്പത്തിക വർഷത്തിന് തുടക്കം; ഇന്ന് മുതൽ നിരവധി മാറ്റങ്ങൾ, വിശദമായി അറിയാം