ലോകത്ത് കോവിഡ് മരണം രണ്ട് ലക്ഷത്തിലേക്ക് ; രോഗബാധിതരുടെ എണ്ണം 28 ലക്ഷം കവിഞ്ഞു

ലോകത്ത് കോവിഡ് 19 വൈറസ് ബാധ മൂലമുള്ള മരണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 1,97,082 പേരാണ് ആകെ മരിച്ചത്. 24 മണിക്കൂറിനിടെ ആറായിരത്തിലേറെ പേരാണ് മരിച്ചത്. അമേരിക്കയിലും ബ്രിട്ടനിലുമാണ് വെള്ളിയാഴ്ച ഏറ്റവും കൂടുതല്‍ കോവിഡ് മരണം. അമേരിക്കയില്‍ മരണം അരലക്ഷം കടന്നു. യുഎസില്‍ 752 പേര്‍ മരിച്ചപ്പോള്‍ 768 പേര്‍ക്കാണ് യുകെയില്‍ ജീവന്‍ പൊലിഞ്ഞത്.

കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 28 ലക്ഷം കടന്നു. 28,27,841 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം പത്തു ലക്ഷത്തിന് അടുത്തെത്തി. 9,24,262 പേര്‍ക്കാണ് യുഎസില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52,176 പേരാണ്. പുതുതായി 1942 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളവരില്‍ 58,531 പേരുടെ നില അതീവ ഗുരുതരമാണ്. കോവിഡിനെ ഇതുവരെ അതിജീവിച്ച് രോഗമുക്തി നേടിയത് 775,986 പേരാണ്. കോവിഡില്‍ തിരിച്ചടി നേരിട്ട മറ്റ് യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലെ മരണനിരക്കും ഉയരുകയാണ്. ഇറ്റലിയില്‍ 25,969 പേര്‍ മരിച്ചു. സ്‌പെയിനില്‍ 22,524 പേരും ഫ്രാന്‍സില്‍ 22,245 പേരും മരിച്ചു. ബ്രിട്ടനില്‍ ഇതുവരെ 19,506 പേരാണ് മരിച്ചത്.

രോഗം ആദ്യം സ്ഥിരീകരിച്ച ചൈനയില്‍ പുതിയതായി ആറ് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ പുതിയതായി രോഗം ബാധിക്കുന്നവരുടെ നിരക്ക് കുറയുകയാണ്. അതേസമയം, ഇന്ത്യയില്‍ കോവിഡ് മഹാമാരിയില്‍ മരിച്ചവരുടെ എണ്ണം 724 ആയി ഉയര്‍ന്നു.

Latest Stories

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി