സ്പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസിന്‍റെ ഭാര്യ ബെഗോണ ഗോമസിന് കൊറോണ സ്ഥിരീകരിച്ചു

സ്പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസിന്‍റെ ഭാര്യ ബെഗോണ ഗോമസിന് കൊറോണ വെെറസ് ബാധ സ്ഥിരീകരിച്ചു. സാഞ്ചെസിന്‍റേയും ഭര്യയുടേയും ആരോഗ്യനില തൃപ്തികരമാണ്. ആരോഗ്യ വിഭാഗത്തിന്‍റെ നിഷ്കര്‍ഷകള്‍ ഇവര്‍ അസരിക്കുകയും ചെയ്യുന്നുണ്ട്. മാഡ്രിഡിലെ ഔദ്യേഗിക വസതിയായ ലാ മേണ്‍കോള കൊട്ടാരത്തിലാണ് ഇപ്പോള്‍ ഇരുവരുമുള്ളത്. സാഞ്ചെസ് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്കും കഴിഞ്ഞയാഴ്ച്ച രോഗബാധ സ്ഥിരീകരിച്ചിരുന്നു. അവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Read more

രാജ്യത്തെ രണ്ടാഴ്ക്കാലത്തെ അടിയന്ത്രിരാവസ്ഥയില്‍ കോവിഡ് 19 നെ നേരിടാന്‍ തന്‍റെ മന്ത്രിസഭ സ്വീകരിക്കുന്ന മുന്‍കരുതലുകളെ കുറിച്ച് മാധ്യമങ്ങളെ അഭിസംബേധന ചെയ്തതിന് തെട്ടുപിന്നാലെയാണ് ബെഗോണ ഗോമസിന്‍റെ രോഗവിവരം മാധ്യമങ്ങള്‍ പുറത്തുവിട്ടത്. 5,753 പേരിലാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യ മന്ത്രാലയം ഇന്നലെ അറിയിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് സ്പെയിനില്‍ ആദ്യ കോവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്തത്