ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു; അമേരിക്കയിലും ബ്രസീലിലും സ്ഥിതി ഗുരുതരം 

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു.  6.18 ലക്ഷം പേരാണ് ഇതുവരെ മരിച്ചത്. 53.6 ലക്ഷം ആളുകളാണ് നിലവില്‍ രോഗബാധിതരായുള്ളത്. ഇതില്‍ 63,797 പേരുടെ നില അതീവ ഗുരുതരമാണ്. നിലവില്‍ രോഗബാധിതരായവരുടെ ഒരു ശതമാനം വരുമിത്. worldometer പ്രകാരമുള്ള കണക്കാണിത്. 91 ലക്ഷത്തിലധികം ആളുകള്‍ ഇതുവരെ രോഗമുക്തരായി.

അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 40.28 ലക്ഷം കടന്നു. 66,936 പേര്‍ക്കാണ് അമേരിക്കയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. യൂറോപ്പിലാകെ ഒറ്റ ദിവസം കൊണ്ട് രോഗം സ്ഥിരീകരിച്ചവരുടെ നാലിരട്ടി വരുമിത്. അമേരിക്കയില്‍ ഏഴാം ദിവസവും തുടര്‍ച്ചയായി രോഗബാധിതരുടെ എണ്ണം 60,000 കടന്നു.  1,112 പേര്‍ കഴിഞ്ഞ ദിവസം മാത്രം മരിച്ചു.

അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും അധികം രോഗബാധിതരുള്ളത് ബ്രസീലിലാണ്. 21.66 ലക്ഷം പേര്‍. 44,887 പേര്‍ക്കാണ് ബ്രസീലില്‍ പുതുതായി രോഗം ബാധിച്ചത്. 1,346 പേര്‍ ഇവിടെ പുതുതായി മരിച്ചു. യുഎസ്സും ബ്രസീലും കഴിഞ്ഞാല്‍ ഏറ്റവും അധികം രോഗബാധിതരുള്ളത് ഇന്ത്യയിലാണ്. 11.94 ലക്ഷം. 28000ത്തിലധികം പേരാണ് ഇന്ത്യയില്‍ ഇതുവരെ മരിച്ചത്.

Latest Stories

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി