യുഎന്‍ പ്രമേയം നടപ്പാക്കണം; പലസ്തീനിൽ ഇസ്രായേലും ഹമാസും നടത്തുന്ന ആക്രമണത്തെ അപലപിച്ച് സിപിഎം പൊളിറ്റ് ബ്യുറോ

പലസ്തീനിൽ ഇസ്രായേലും ഹമാസും നടത്തുന്ന ആക്രമണത്തെ അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ. ഗാസ മേഖലയില്‍ ഇസ്രായേലും ഹമാസും നടത്തുന്ന ആക്രമണത്തെയും പ്രത്യാക്രമണത്തെയും അപലപിക്കുന്നുവെന്നും,എത്രയും പെട്ടെന്ന് ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു.

വലതുപക്ഷ നെതന്യാഹു സര്‍ക്കാര്‍ വിവേചനരഹിതമായി പലസ്തീന്‍ ഭൂമി കൈവശപ്പെടുത്തുകയും വെസ്റ്റ് ബാങ്കില്‍ ജൂത കുടിയേറ്റം സ്ഥാപിച്ചുവെന്നും വിമർശനം ഉയർത്തി. ഇസ്രായേലി അനധികൃത കുടിയേറ്റങ്ങളും പലസ്തീന്‍ ഭൂമിയിലെ അധിനിവേശങ്ങളും പിന്‍വലിക്കുകയും, ദ്വിരാഷ്ട്ര പരിഹാരത്തിനായി യുഎന്‍ രക്ഷാസമിതിയുടെ പ്രമേയം നടപ്പിലാക്കുകയും വേണമെന്നും പോളിറ്റ് ബ്യൂറോ അറിയിച്ചു.

ഈ വര്‍ഷം 40 കുട്ടികളടക്കം 248 പലസ്തീനികളുടെ ജീവനാണ് നഷ്ടപ്പെട്ടത്. പാലസ്തീന്‍ ജനതയുടെ സ്വന്തം ഭൂമിക്ക് വേണ്ടിയുള്ള അവകാശം നിയമാനുസൃതമായി ഐക്യരാഷ്ടരസഭ ഉറപ്പ് വരുത്തണം. യുഎന്‍ പ്രമേയം നടപ്പാക്കണമെന്നും പ്രമേയത്തിന് അനുസരിച്ചു കിഴക്കന്‍ ജറുസലേം പാലസ്തീന്‍ തലസ്ഥാനമായി പ്രഖ്യാപിക്കണമെന്നും പി ബി നിലപാട് അറിയിച്ചു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം