ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു; നാളെ നടക്കുന്ന യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ കളിക്കില്ല

പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൊറോണ വൈറസ് പരിശോധനാഫലം പോസിറ്റീവ് ആയതായി പോർച്ചുഗീസ് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.

യുവന്റസ് താരം റൊണാൾഡോക്ക് രോഗലക്ഷണമൊന്നും ഇല്ല എന്നും ബുധനാഴ്ച നടക്കുന്ന യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ, സ്വീഡനെതിരെ താരം കളിക്കില്ല എന്നും ഫെഡറേഷൻ വെബ്‌സൈറ്റിൽ പറഞ്ഞു.

അഞ്ച് തവണ ബാലൺ ഡി ഓർ നേടിയിട്ടുള്ള റൊണാൾഡോ (35) നേഷൻസ് ലീഗിൽ ഞായറാഴ്ച പാരീസിൽ ഫ്രാൻസിനെതിരെയുള്ള പോർച്ചുഗലിന്റെ ഗോൾരഹിത സമനില മത്സരത്തിൽ കളിച്ചിരുന്നു.

Read more

പോർച്ചുഗൽ ടീമിലെ മറ്റുള്ള കളിക്കാർക്ക് ചൊവ്വാഴ്ച രാവിലെ നടന്ന കോവിഡ്-19 പരിശോധനയിൽ നെഗറ്റീവ് ആണ് ഫലം എന്നും ഫെഡറേഷൻ കൂട്ടിച്ചേർത്തു. ഫ്രാൻസ് ടീം അംഗങ്ങൾക്കും കോവിഡ്-19 ബാധയില്ലെന്നാണ് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചിരിക്കുന്നത്.