ചൂതാട്ടത്തിനായി സ്‌കൂള്‍ ഫണ്ടില്‍ നിന്ന് കോടികള്‍ കവര്‍ന്നു; 80-കാരിയായ കന്യാസ്ത്രീ പിടിയില്‍

കാലിഫോര്‍ണിയയില്‍ സ്‌കൂള്‍ ഫണ്ടില്‍ നിന്നും കോടികള്‍ കവര്‍െന്നടുത്ത സംഭവത്തില്‍ 80കാരിയായ കന്യാസ്ത്രീയെ ഒരു വര്‍ഷത്തേക്ക് ജയിലിലടച്ചു. മേരി മാര്‍ഗരറ്റ് ക്രൂപ്പര്‍ എന്ന കന്യാസ്ത്രീയാണ് ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് നടത്തിയത്. 8.35 ലക്ഷം യു.എസ് ഡോളറാണ് ഇവര്‍ സ്‌കൂള്‍ ഫണ്ടില്‍ നിന്നും തട്ടിയെടുത്തത്.

അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ റോമന്‍ കാത്തലിക് എലിമെന്ററി സ്‌കൂളിലെ പ്രിന്‍സിപ്പാളാണ് മേരി മാര്‍ഗരറ്റ് ക്രൂപ്പര്‍. സ്‌കൂളിലെ ഓഡിറ്റിങ്ങിനിടയില്‍ തട്ടിപ്പിനെ കുറിച്ച് കണ്ടെത്തിയപ്പോള്‍ കൃത്രിമ കണക്കുകള്‍ ഉണ്ടാക്കി രക്ഷപ്പെടാനും ഇവര്‍ ശ്രമിച്ചു.

ചൂതാട്ടത്തിന് വേണ്ടിയും തഹോ തടാകം പോലെയുള്ള മനോഹരമായ ആഡംബര റിസോര്‍ട്ടുകള്‍ സന്ദര്‍ശിക്കാനും വേണ്ടിയാണ് താന്‍ പണം കവര്‍ന്നത് എന്ന്് പറഞ്ഞുകൊണ്ട് മേരി വിചാരണ കോടതിയില്‍ കുറ്റം സമ്മതിക്കുകായിരുന്നു. താന്‍ പാപം ചെയ്തു, നിയമം ലംഘിച്ചു, തനിക്കൊന്നും പറയാനില്ല എന്ന്് മേരി മാര്‍ഗരറ്റ് ക്രൂപ്പര്‍ കോടതിയോട് പറഞ്ഞതായി ലോസ് ഏഞ്ചല്‍സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തനിക്ക് മേല്‍ എല്ലാവരും അര്‍പ്പിച്ചിരിക്കുന്ന പവിത്രമായ വിശ്വാസത്തോട് താന്‍ വഞ്ചനകാട്ടിയെന്നും മേരി പറഞ്ഞു.മേരി മാര്‍ഗരറ്റ് ക്രൂപ്പര്‍ ചൂതാട്ടത്തിന് അടിമയാണെന്നും അവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ലോസ് ആഞ്ചലസിലെ സഭാ അധികൃതര്‍ക്ക് മുന്നിലും കന്യാസ്ത്രീ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. പുരോഹിതന്മാര്‍ക്ക് കന്യാസ്ത്രീകളെക്കാള്‍ മികച്ച ശമ്പളമാണ് ലഭിക്കുതെന്നും താന്‍ ശമ്പളവര്‍ധന അര്‍ഹിക്കുന്നുവെന്നും തട്ടിപ്പ് നടത്തിയ കാര്യം സമ്മതിച്ച് കൊണ്ട് അവര്‍ സഭാ അധികൃതരോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒരു ഹിയറിംഗിനിടെ തട്ടിപ്പ് നടത്തിയിരുന്നുവെന്നും കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചുവെന്നും മേരി ക്രൂപ്പര്‍ സമ്മതിച്ചു.

Latest Stories

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ