രണ്ടു ദിവസമായി ഒരു മിനിട്ട് പോലും വൈദ്യുതിയില്ല; സ്‌കൂളുകള്‍ പൂട്ടി; സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിട്ടു; ഊര്‍ജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രി; പ്രേതനഗരമായി ക്യൂബ

ക്യൂബയില്‍ തകരാറിലായ വൈദ്യുത നിലയത്തില്‍ നിന്നും രണ്ടാം ദിനവും ഉത്പാദനം പുനസ്ഥാപിക്കാന്‍ സാധിക്കാതായതോടെ രാജ്യം ഇരുട്ടില്‍. ക്യൂബയിലെ ഏറ്റവും വലിയ ഊര്‍ജോത്പാദന കേന്ദ്രമായ അന്റോണിയോ ഗ്വിറ്റെരാസ് താപവൈദ്യുതി നിലയം വെള്ളിയാഴ്ച ഉച്ചയോടെയാണു നിലച്ചത്. വൈദ്യുതിഗ്രിഡുകളുടെ പ്രവര്‍ത്തനം നിലച്ചതിലൂടെ രാജ്യത്തെ ഒരു കോടി ജനങ്ങളെയാണ് ബാധിച്ചിരിക്കുന്നത്.

വൈദ്യുതി ഉത്പാദനം എപ്പോള്‍ പുനരാരംഭിക്കും എന്നതില്‍ ക്യൂബന്‍ സര്‍ക്കാരിനു വലിയ ധാരണയില്ല. അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ സ്‌കൂളുകള്‍ക്ക് നാളെയും അവധി നല്കി. നിശാ ക്ലബ്ബുകള്‍ പോലുള്ള അവശ്യയിതര കേന്ദ്രങ്ങളും തുറക്കേണ്ടെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചു. അവശ്യയിതര വിഭാഗങ്ങളിലെ സര്‍ക്കാര്‍ സേവനങ്ങളും നിലച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ വൈദ്യുതിയില്ലാതെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.

തുടര്‍ച്ചയായി വൈദ്യുതിമുടക്കത്തിനു കാരണമെന്തെന്ന് ഗ്രിഡ് ഓപ്പറേറ്ററായ യു.എന്‍.ഇ. വ്യക്തമാക്കിയില്ല. ഏതാനും ആഴ്ചയായി ക്യൂബയില്‍ പലഭാഗത്തും 10-20 മണിക്കൂര്‍ വൈദ്യുതി നിലയ്ക്കുന്നുണ്ട്. പഴഞ്ചന്‍ സംവിധാനവും ഇന്ധനക്ഷാമവും വൈദ്യുതിയുടെ ആവശ്യക്കൂടുതലുമാണ് പ്രശ്‌നത്തിനുകാരണമെന്നാണ് വിലയിരുത്തല്‍. ഇതേ തുടര്‍ന്ന്
കഴിഞ്ഞ ദിവസംപ്രധാനമന്ത്രി മാനുവല്‍ മരേരോ രാജ്യത്ത് ഊര്‍ജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പശ്ചാത്തലവികസനം നടക്കാത്തതും ഇന്ധനക്ഷാമവുമാണ് വൈദ്യുതി പ്രതിസന്ധിക്കു കാരണമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അടിയന്തര പ്രാധാന്യത്തോടെയാണ് വിഷയത്തെ കാണുന്നതെന്നും വൈദ്യുതി ഉത്പാദനം പുനസ്ഥാപിക്കുന്നതുവരെ വിശ്രമമില്ലെന്നും പ്രസിഡന്റ് മിഗ്വേല്‍ ഡയസ് കാനല്‍ രാജ്യത്തോട് പറഞ്ഞു.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ