വാക്‌സിന്‍ വിരുദ്ധ നിലപാട് സ്വീകരിച്ച ഗായിക കോവിഡ് ബാധിച്ച് മരിച്ചു

വാക്‌സിന്‍ വിരുദ്ധ നിലപാട് സ്വീകരിച്ച ചെക്ക് ഗായിക ഹന ഹോര്‍ക (57) കോവിഡ് ബാധിച്ച് മരിച്ചു. വാക്‌സിനേഷന്‍ എടുക്കുന്നതിനേക്കാള്‍ രോഗം പിടിപെടുന്നതാണ് നല്ലതെന്നായിരുന്നു ഇവരുടെ നിലപാട്. ഭര്‍ത്താവും മകനും വാക്‌സിന്‍ സ്വീകരിച്ചിട്ടും ഇവര്‍ അതിന് തയാറാകാതെ രോഗം മനപൂര്‍വ്വം ക്ഷണിച്ച് വരുത്തുകയായിരുന്നു.

താന്‍ കോവിഡിനെ അതീജീവിച്ചെന്നും അല്‍പ്പം തീവ്രമായിരുന്നുവെന്നും മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഹന ട്വീറ്റ് ചെയ്തിരുന്നു. പൊതുപരിപാടികളില്‍ പങ്കെടുക്കാനുള്ള ആഗ്രഹവും അവര്‍ പ്രകടിപ്പിച്ചിരുന്നു.

ചെക്ക് റിപബ്ലിക്കില്‍ പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതിനും യാത്രകള്‍ക്കും ബാറുകളും റെസ്റ്റോറന്റുകളും സന്ദര്‍ശിക്കുന്നതിനും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ അടുത്തിടെ കോവിഡ് വന്നു മാറിയതിന്റെ രേഖയോ വേണം.

വാക്‌സിന്‍ വിരോധിയായ ഹന അവ സ്വീകരിക്കാന്‍ തയാറാകാതെ കോവിഡ് രോഗം വരുത്തിവയ്ക്കുകയായിരുന്നു.

Latest Stories

ഭീമ-കൊറേഗാവ് എൽഗർ പരിഷത്ത് കേസിൽ റോണ വിൽസണും സുധീർ ധവാലെയ്ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു; ആറ് പേര് ഇപ്പോഴും ജയിലിൽ തുടരുന്നു

താലിബാൻ്റെ അഭ്യർത്ഥന പ്രകാരം അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് പിന്തുണ നൽകുമെന്ന് ഇന്ത്യ

അഞ്ചടിച്ച് അഞ്ച് കളിയുടെ വിജയരഹിത യാത്രക്ക് അവസാനം കുറിച്ച് ഗോകുലം കേരള

ലൈംഗികാധിക്ഷേപ കേസിൽ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ

അപ്രതീക്ഷിതം, കിവീസ് സൂപ്പര്‍ ബാറ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു!

ഇരുപത്തിയഞ്ച് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കലകിരീടം വടക്കുന്നാഥന്റെ മണ്ണിൽ

അവന്‍ വേറെ ലോകത്താണ്, എപ്പോള്‍ വീട്ടിലേക്ക് തിരികെ എത്താം എന്നതിലാവും അവന്‍റെ ആദ്യ പരിഗണന; ഇന്ത്യന്‍ താരത്തെ കുറിച്ച് ഓസീസ് ഇതിഹാസം

'ദീദിക്ക് നന്ദി'യെന്ന് കെജ്രിവാള്‍; ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ

നടക്കേണ്ടത് 5 ദിവസത്തെ ടെസ്റ്റ് മത്സരം, നടന്നത് ഏകദിനത്തെക്കാൾ ചെറിയ പോരാട്ടം; സൗത്താഫ്രിക്കയുടെ നാണകെട്ട റെക്കോഡ് ഇങ്ങനെ

'പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുത്'; ബുംറയെ ഇന്ത്യയുടെ ക്യാപ്റ്റനാക്കുന്നതിനെതിരെ കൈഫ്