'ദാവൂദ് ഭായി ആരോഗ്യവാനാണ്'; ചികിത്സയിലെന്ന വാര്‍ത്ത അടിസ്ഥാന രഹിതം; അടുത്തിടെ കണ്ടിരുന്നതായി ഛോട്ടാ ഷക്കീല്‍

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സഹായിയും കുപ്രസിദ്ധ കുറ്റവാളിയുമായ ഛോട്ടാ ഷക്കീല്‍. ഭായിയുടെ മരണത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഛോട്ടാ ഷക്കീല്‍ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ദാവൂദ് ഇബ്രാഹിം വിഷം ഉള്ളിലെത്തിയതിനെ തുടര്‍ന്ന് കറാച്ചിയില്‍ ചികിത്സയിലാണെന്ന് പ്രചാരണമുണ്ടായിരുന്നു.

താന്‍ ഈ അടുത്താണ് ദാവൂദിനെ കണ്ടതെന്നും ഭായി ആരോഗ്യവാനാണെന്നും ഷക്കീല്‍ വ്യക്തമാക്കി. ദാവൂദിന് പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ സുരക്ഷ നല്‍കുന്നതിനാല്‍ വിഷം കലര്‍ത്താനുള്ള സാധ്യതയും ഛോട്ടാ ഷക്കീല്‍ തള്ളിക്കളഞ്ഞു. ദാവൂദ് ഇബ്രാഹിമിന് അജ്ഞാതന്‍ വിഷം നല്‍കിയെന്നായിരുന്നു പ്രചാരണം.

ശനിയാഴ്ച മുതല്‍ ദാവൂദ് കറാച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിച്ച വാര്‍ത്ത. ഇടക്കാല പാക് പ്രധാനമന്ത്രിയുടെ പേരിലുള്ള വ്യാജ ഐഡിയില്‍ നിന്നായിരുന്നു ഇത്തരത്തില്‍ ആദ്യം വാര്‍ത്തയെത്തിയത്. 1993ലെ മുംബൈ സ്ഫോടനത്തിന് പിന്നാലെ മുഖ്യസൂത്രധാരനായ ദാവൂദിന് പാകിസ്ഥാന്‍ അഭയം നല്‍കിയിരുന്നു.

അതേ സമയം പാകിസ്ഥാന്‍ ഇക്കാര്യം ഇപ്പോഴും നിഷേധിക്കുകയാണ്. എന്നാല്‍ കറാച്ചിയിലെ ക്ലിഫ്ടണ്‍ പ്രദേശത്ത് ഇയാളുടെയും ഷക്കീലിന്റെയും സാന്നിധ്യം ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ