കുട്ടികൾക്ക് എതിരായ ലൈംഗിക അതിക്രമത്തിന് വധശിക്ഷ; യു.എ.ഇയിൽ നിയമപരിഷ്കാരം

കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾക്ക് വധശിക്ഷ വരെ നൽകാൻ വ്യവസ്ഥ ചെയ്ത് യുഎഇയിൽ നിയമ പരിഷ്‌കാരം. ബലാത്സംഗത്തിനും, സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധത്തിനും ജീവപര്യന്തം തടവും, കുട്ടികളാണ് ഇരയെങ്കിൽ വധശിക്ഷ വരെ നൽകാനുമാണ് വ്യവസ്ഥ. ഫെഡറൽ ക്രൈം ആൻഡ് പണിഷ്‌മെന്റ് നിയമം പരിഷ്‌കരിച്ചാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. ഇതിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ് ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി.

ഇരയ്ക്ക് 18 വയസ്സിന് താഴെ പ്രായമോ, അംഗവൈകല്യമോ മറ്റോ ഉണ്ടെങ്കിലോ, പ്രതിരോധിക്കാൻ കഴിയാത്ത അവസ്ഥയിലാണെങ്കിലോ വധശിക്ഷ വരെ നൽകിയേക്കും. ലൈംഗിക അതിക്രമങ്ങൾക്ക് 10 വർഷത്തിൽ കുറയാത്തതും 25 വർഷത്തിൽ കൂടാത്തതുമായ തടവുശിക്ഷയായാണ് വിധിക്കുക. ജോലി സ്ഥലങ്ങളിലോ, പഠനസ്ഥലത്തോ മറ്റു സംരക്ഷണ കേന്ദ്രങ്ങളിലോ വച്ച് ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായാൽ പ്രതികൾക്ക് ശിക്ഷ വീണ്ടും കഠിനമാക്കും. അപമര്യാദയായി പെരുമാറിയാൽ 10,000 ദിർഹത്തിൽ കുറയാത്ത പിഴ ഈടാക്കും. ഇതിന് പുറമേ തടവ് ശിക്ഷയും അനുഭവിക്കണം. ലിംഗഭേദമില്ലാതെ ശിക്ഷ ഉറപ്പാക്കും. കുറ്റകൃത്യത്തിനിടെ ഭീഷണിയോ ബലപ്രയോഗമോ നടത്തിയിട്ടുണ്ടെങ്കിൽ അഞ്ചു മുതൽ 20 വർഷം വരെ തടവ് ലഭിക്കും.

പുതുക്കിയ നിയമങ്ങൾ സ്ത്രീകൾക്കും, വീട്ടുജോലിക്കാർക്കും, കുട്ടികൾക്കും കൂടുതൽ നിയമപരിരക്ഷയും സംരക്ഷണവും ഉറപ്പ് നൽകുന്നുണ്ട്. പൊതു ഇടങ്ങളിലെ സുരക്ഷയ്ക്കും പ്രാധാന്യം നൽകുന്നു. ഇതിന് പുറമേ വിവാഹേതര ബന്ധങ്ങൾക്കുള്ള നിയമ പരിഷ്‌കാരങ്ങൾ ലഘൂകരിക്കുകയും ചെയ്തു. യുഎഇയുടെ 50 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമപരിഷ്‌കാരങ്ങളാണ് ഇപ്പോൾ വരുത്തിയിരിക്കുന്നത്. 40 ഓളം നിയമങ്ങൾ ഇതുൾപ്പടെ പരിഷ്‌കരിച്ചട്ടുണ്ട്. 2022 ജനുവരി രണ്ട് മുതൽ പുതുക്കിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. രാജ്യത്തിന്റെ സാമ്പത്തിക, നിക്ഷേപ, വാണിജ്യ മേഖലകൾ ശക്തിപ്പെടുത്തുന്നതാണ് പുതിയ പരിഷകാരങ്ങൾ എന്ന് യുഎഇ സർക്കാർ വ്യക്തമാക്കി.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍