ഭൂചലനത്തിൽ മരണം 1002 കടന്നു; മ്യാൻമറിലും ബാങ്കോങ്കിലും രക്ഷാപ്രവർത്തനം തുടരുന്നു

മ്യാന്‍മറിലും ബാങ്കോക്കിലും ഉണ്ടായ ഭൂചലനത്തില്‍ മരണം 1002 കടന്നു. 1670 പേര്‍ക്ക് പരുക്കേറ്റെന്നും റിപ്പോര്‍ട്ടുകളുണ്ട്. മ്യാന്‍മറില്‍ മാത്രം 694 മരണം ഭരണകൂടം സ്ഥിരീകരിച്ചു. ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ആറ് പ്രവിശ്യകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഉയരുമെന്നാണ് സൂചന.

അതിനിടെ ബാങ്കോക്കില്‍ നിര്‍മാണത്തിലിരുന്ന 30നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 11 ആയി. 117പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയിലാണ്. രണ്ട് രാജ്യങ്ങളിലും സർക്കാരുകൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതേസമയം ഇന്നലെ രാത്രി മ്യാൻമറിൽ തുടർ ഭൂചലനമുണ്ടായി. രാത്രി 11.56ഓടെയാണ് റിക്ടെർ സ്കെയിൽ 4.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്ക് പ്രകാരം മാന്റ്‌ലെയില്‍ നിന്ന് 17.2 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. മ്യാൻമറിന് സഹായവുമായി ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ രംഗത്തെത്തി. 15 ട​ൺ അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​യി ഇന്ത്യൻ വ്യോമസേനയുടെ വി​മാ​നം മ്യാന്‍മറിലെത്തി.

വിമാനത്തില്‍ ടെ​ന്‍റു​ക​ൾ, സ്ലീ​പ്പിം​ഗ് ബാ​ഗു​ക​ൾ, പു​ത​പ്പു​ക​ൾ, റെ​ഡി-​ടു-​ഈ​റ്റ് ഭ​ക്ഷ​ണം, വാ​ട്ട​ർ പ്യൂ​രി​ഫ​യ​റു​ക​ൾ, സോ​ളാ​ർ ലാ​മ്പു​ക​ൾ, ജ​ന​റേ​റ്റ​ർ സെ​റ്റു​ക​ൾ, മ​രു​ന്നു​ക​ൾ തു​ട​ങ്ങി​യ അ​വ​ശ്യ സാ​ധ​ന​ങ്ങള്‍ എത്തിച്ചു. മ്യാ​ൻ​മ​റി​ന് സ​ഹാ​യ​മെ​ത്തി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി‍​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പും അറിയിച്ചിട്ടുണ്ട്.