പാക്കിസ്ഥാനിലേക്കുള്ള സുപ്രധാനമല്ലാത്ത എല്ലാ യാത്രകളും നീട്ടിവയ്ക്കാൻ യുഎസ് പൗരന്മാർക്ക് നിർദ്ദേശം

പാക്കിസ്ഥാനിലേക്കുള്ള സുപ്രധാനമല്ലാത്ത എല്ലാവിധമായ യാത്രകളും നീട്ടിവയ്ക്കണമെന്ന് അമേരിക്കൻ പൗരന്മാർക്ക് നിർദ്ദേശം. വിദേശ- സ്വദേശ ഭീകര സംഘടനകൾ രാജ്യത്തുടനീളം ഭീഷണി മുഴക്കിയിരിക്കുകയാനിന്നും അമേരിക്ക വ്യക്തമാക്കി.

പാകിസ്താനിൽ സെക്രട്ടേറിയൻ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ് വന്നത്. യുഎസ് പൗരന്മാർക്ക് തെക്കൻ ഏഷ്യൻ രാജ്യത്തേക്കുള്ള എല്ലാ അനാവശ്യമായ യാത്രയ്ക്കെതിരെയും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് താക്കീത് നൽകിയിട്ടുണ്ട്.

ന്യൂനപക്ഷ മതവിഭാഗങ്ങൾ തുടർച്ചയായി പാക്കിസ്ഥാനിൽ അക്രമിക്കപ്പെടുന്നതിനാൽ അവിടേക്ക് പോകുന്ന യുഎസ് പൗരന്മാർ അതീവശ്രദ്ധ പുലർത്തണമെന്നും അമേരിക്ക നിർദ്ദേശത്തിൽ പറയുന്നു. പാകിസ്ഥാൻ തുടർച്ചയായി ഭീകര അഭിമുഖീകരിക്കുന്നതിനാൽ സർക്കാർ ഉദ്യോഗസ്ഥർ, സർക്കാരിതര സംഘടനകൾ (എൻ.ജി.ഒ) ജീവനക്കാർ, നിയമ നിർവ്വഹണ അധികാരികൾ എന്നിവർക്കെതിരായ ആക്രമണങ്ങൾ രാജ്യത്ത് സാധാരണയാണെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.