അടിവസ്ത്രം ശരിയായി ധരിക്കണമെന്ന് ഡെല്‍റ്റ എയർലൈന്‍; ഫ്ലൈറ്റ് അറ്റൻഡന്‍റർമാർക്ക് പുതിയ മെമ്മോ, പ്രതിഷേധത്തിനൊടുവിൽ പിൻവലിച്ചു

ഫ്ലൈറ്റ് അറ്റന്‍ഡർമാരോട് ശരിയായി അടിവസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെട്ട് വിചിത്രമായ മെമ്മോ പുറത്തിറക്കി ഡെല്‍റ്റ എയർലൈന്‍. “ഫ്ലൈറ്റ് അറ്റൻഡന്‍റര്‍ നിയമന ആവശ്യകതകൾ” എന്ന ഹെഡിങ്ങോടുകൂടി രണ്ട് പേജുള്ള മെമ്മോ ആണ് പുറത്തിറക്കിയത്. എന്നാൽ ഇതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. തുടർന്ന് ഡെല്‍റ്റ എയർലൈന്‍ മെമ്മോ പിന്‍വലിക്കുകയായിരുന്നു.

അഭിമുഖങ്ങളില്‍ പങ്കെടുക്കേണ്ടപ്പോഴും ഇൻ – ഫ്ലൈറ്റ് സർവീസ് സമയത്തും ഫ്ലൈറ്റ് അറ്റൻഡന്‍റുമാർ എങ്ങനെ വസ്ത്രധാരണം ചെയ്യണമെന്ന് വിശദീകരിക്കുന്ന മെമ്മോ ആണ് ഡെല്‍റ്റ എയർലൈന്‍ പുറത്തിറക്കിയത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ “ഗ്രൂമിംഗ്, മുടി, ആഭരണങ്ങൾ, വസ്ത്രങ്ങൾ” തുടങ്ങിയ എല്ലാ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.

ഡെല്‍റ്റ ഫ്ലൈറ്റ് അറ്റന്‍ഡന്‍റർമാര്‍ ഞങ്ങളുടെ ഉപഭോക്താക്കളുമായി കൂടുതല്‍ നേരം അടുത്ത് ഇടപഴകുന്നതിനാൽ അവർ എയര്‍ലൈനിന്‍റെ മുഖമാണെന്നും മെമ്മോയിൽ പറയുന്നു. യൂണിഫോം ധരിക്കുന്നത് മുതല്‍ ഉപഭോക്തൃ സേവനം ആരംഭിക്കുന്നുവെന്നും ഡെൽറ്റ യൂണിഫോം എല്ലായ്പ്പോഴും സുരക്ഷയ്ക്ക് പ്രഥമസ്ഥാനം നൽകുന്നുവെന്നും ഒപ്പം സംസ്കാരത്തെയും പ്രതിനിധീകരിക്കുന്നുവെന്നും മെമ്മോയിൽ പറയുന്നു.

കണ്‍പീലികള്‍ സ്വാഭാവികമായി കാണപ്പെടണം. മുഖ രോമങ്ങള്‍ വൃത്തിയായി മുറിക്കുകയും അവ ശരിയാം വണ്ണം പരിപാലിക്കുകയും വേണം. നഖങ്ങൾ ശരിയായി മുറിക്കണം. പോളിഷ് ചെയ്യുകയാണെങ്കിൽ അവയില്‍ മറ്റ് അലങ്കാരങ്ങളോ തിളക്കമോ കൈകൊണ്ട് വരച്ച ഡിസൈനുകളോ പാടില്ല. മറിച്ച് ഒരൊറ്റ നിറം മാത്രം അനുവദനീയം. ശരീരത്തിലെ ടാറ്റൂകള്‍ മറ്റുള്ളവര്‍ കാണാന്‍ പാടില്ല. മുടി നീളമുള്ളതാണെങ്കിൽ തോളുകൾക്ക് മുകളിൽ പുറകോട്ട് വലിച്ച് സുരക്ഷിതമാക്കണം. ഇത് പ്രകൃതിദത്തമായ നിറത്തിലായിരിക്കണമെന്നും മെമ്മോയിൽ പറയുന്നു.

സ്വർണ്ണം, വെള്ളി, വെളുത്ത മുത്ത് അല്ലെങ്കിൽ വ്യക്തമായ വജ്രം അല്ലെങ്കിൽ വജ്രം പോലുള്ള സ്റ്റഡുകൾ എന്നീ ആഭരണങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടൊള്ളൂ. ഒരു വശത്തെ മൂക്ക് തുളയ്ക്കാം, ചെവിക്ക് രണ്ട് കമ്മലുകൾ വരെ അനുവദനീയം. ശരീരത്തിൽ ദൃശ്യമായ മറ്റ് സ്റ്റഡുകളൊന്നും പാടില്ല. അടിവസ്ത്രങ്ങള്‍ ശരിയാം വിധം ധരിക്കുകയും അവ പുറമേയ്ക്ക് കാണുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. സ്കേർട്ടിന് കാല്‍ മുട്ടോളമോ അതിന് താഴെയോ നീളം വേണം. ബട്ടന്‍ കോളറുള്ള ഷർട്ടാണെങ്കില്‍ ടൈയുമായി ജോടിയായിരിക്കണം. പാദരക്ഷകളിൽ അടഞ്ഞ കാൽവിരലുകൾ, കാൽപ്പാദങ്ങൾ അല്ലെങ്കിൽ സ്ലിംഗ് ബാക്ക് എന്നിവ അടങ്ങിയിരിക്കണം.

അഭിമുഖ സമയങ്ങളില്‍ പ്രത്യേകിച്ചും യാത്രക്കാരുമായുള്ള കൂടിചേരലുകളില്‍ അസഭ്യം പറയൽ, ച്യൂയിംഗ്ഗം, ഫോണുകളോ ഇയർബഡുകളോ ഉപയോഗിക്കുന്നതിനും നിരോധനമുണ്ടെന്നും ഏവിയേഷൻ കമ്പനി അറിയിച്ചു. അതേസമയം മെമ്മോ പുറത്തിറങ്ങിയതിന് പിന്നാലെ വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. പ്രത്യേകിച്ചും ഫൈറ്റ് അറ്റന്‍ഡർമാര്‍ നിര്‍ബന്ധമായും അടിവസ്ത്രം ധരിക്കണമെന്നും അത് പുറമേയ്ക്ക് കാണുന്നില്ലെന്ന് ഉറപ്പുവരുത്തമെന്നുമുള്ള നിര്‍ദ്ദേശമാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്. ഡെല്‍റ്റയുടെ പുതിയ മെമ്മോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍‌ച്ചയ്ക്കും രൂക്ഷ വിമർശനത്തിനും ഇടയാക്കിയിരുന്നു ഇതിന് പിന്നാലെയാണ് കമ്പനി ഈ മെമ്മോ പിൻവലിച്ചത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍