കൊറോണ വെെറസിൻറെ ഉത്ഭവം ചെെനയിലെ ലാബില്‍ നിന്നാണെന്ന വാദവുമായി വീണ്ടും അമേരിക്ക. വൈറസ് മനുഷ്യനിര്‍മ്മിതമാണെന്ന വാദം തെളിയിക്കാന്‍ ഉതകുന്ന തരത്തിലുളള തെളിവുകള്‍ കൊണ്ടുവരാന്‍ ഏജന്‍സിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ഭരണകൂടമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ട്രംപിൻറെ ഈ വാദത്തെ നേരത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ തള്ളിക്കളഞ്ഞിരുന്നു.
എന്നാല്‍ വൈറ്റ് ഹൗസിന്റെ വാദം തള്ളുന്ന സമീപനമാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി ഇതുവരെ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു: കോവിഡ് 19 വൈറസ് മനുഷ്യനിര്‍മ്മിതമോ, ജനിതകമായി മാറ്റം വരുത്തി സൃഷ്ടിക്കപ്പെട്ടതോ അല്ലെന്ന ശാസ്ത്ര സമൂഹത്തിന്റെ നിലപാടിനോട് രഹസ്യാന്വേഷണ വിഭാഗം യോജിക്കുകയാണ്. പുതുതായി പുറത്തു വരുന്ന വിവരങ്ങളുടെയും സൂചനകളുടെയും അടിസ്ഥാനത്തില്‍ വുഹനാലെ ലാബില്‍ നിന്നാണോ അതോ വന്യമൃഗങ്ങളില്‍ നിന്നാണോ വൈറസ് ബാധ ആരംഭിച്ചതെന്ന കാര്യം തുടര്‍ന്നും പരിശോധിക്കും”. നേരത്തെയുണ്ടായ വൈറസുകളെ പോലെ, വന്യമൃഗങ്ങളില്‍ നിന്നാണ് കൊറണയും മനുഷ്യരിലേക്ക് പടര്‍ന്നതെന്നാണ് ശാസ്ത്രസമൂഹവും കരുതുന്നത്.