'പാര്‍ട്ടിയുടെ നേട്ടങ്ങളില്‍ എന്നെ ആരും അഭിനന്ദിക്കുന്നില്ല; ഞാന്‍ അങ്ങേയറ്റം നിരാശന്‍'; അതൃപ്തി തുറന്ന് പറഞ്ഞ് ഡൊണള്‍ഡ് ട്രംപ്

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേട്ടങ്ങളില്‍ തന്നെയാരും അഭിനന്ദിക്കുന്നില്ലെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നിട്ടും തന്നെയാരും അഭിനന്ദിച്ചില്ല. ഇതില്‍ ഞാന്‍ അങ്ങേയറ്റം നിരാശനാണെന്നും ട്രംപ് പറഞ്ഞു.

തനിക്ക് പ്രശംസയേക്കാള്‍ കൂടുതല്‍ വിമര്‍ശനങ്ങളാണ് ലഭിക്കുന്നതെന്ന് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പറഞ്ഞു. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികളാരും നേടിയിട്ടില്ലാത്തത്ര വിജയമാണ് എനിക്ക് ലഭിച്ചത്. പക്ഷേ ചുരുക്കം ചിലര്‍ മാത്രമാണ് എനിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നത്.താന്‍ അംഗീകരിച്ച മിക്ക സ്ഥാനാര്‍ഥികളും തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചു. ഇടക്കാല തിരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും അതിനാലാണ് റിപബ്ലിക്കന്‍മാരില്‍ ചിലര്‍ പരാജയപ്പെട്ടതെന്നും ട്രംപ് പറഞ്ഞു.

ലോകശ്രദ്ധ വീണ്ടും തന്നിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ പ്രഖ്യാപനങ്ങളുമായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. അടുത്ത ആഴ്ച താന്‍ വന്‍ പ്രഖ്യാപനം നടത്തുമെന്ന് ട്രംപ് വെളിപ്പെടുത്തി. 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ട്രംപ് തയാറെടുക്കുന്നതായി മുന്‍പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നതാണോ പുതിയ പ്രഖ്യാപനമെന്ന് ലോകം ഉറ്റ’നോക്കുകയാണ്.

2020ല്‍ തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വി അംഗീകരിക്കാന്‍ ട്രംപ് തയാറായിരുന്നില്ല. തെരഞ്ഞെടുപ്പ് വീണ്ടും നടത്തുമെന്ന് വരെ പറഞ്ഞ് അധികാരത്തില്‍ നിന്നിറങ്ങാന്‍ മടിച്ച് നില്‍ക്കുകയായിരുന്നു ട്രംപ്. അതിനിടെ, തിങ്കളാഴ്ച യു.എസ് പ്രതിനിധി സഭയിലേക്കുള്ള ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടു തലേന്നാണ് ട്രംപിന്റെ പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. നാളത്തെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പിന്റെ വില കുറക്കാതെ തന്നെ പറയുന്നു. ഞാന്‍ നവംബര്‍ 15ന് വലിയ ഒരു പ്രഖ്യാപനം നടത്തും. ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള മരാലാഗോയില്‍ വെച്ചായിരിക്കും പ്രഖ്യാപനമെന്ന് ട്രംപ് വെളിപ്പെടുത്തി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധിയായ ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാണ് സാധ്യത
കല്‍പിച്ചിരിക്കുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു