സ്ത്രീപീഡന കേസിൽ ഡോണൾഡ് ട്രംപിന് തിരിച്ചടി;  അമ്പത് ലക്ഷം  ഡോളർ നഷ്ടപരിഹാരം നൽകണം

സ്ത്രീപീഡന കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തിരിച്ചടി.  1996 ൽ എഴുത്തുകാരി ജീൻ കാരളിനെ പീഡിപ്പിച്ച  കേസിൽ ട്രംപിനെ മാൻഹാട്ടനിലെ  ഫെഡറൽ കോടതിയാണ് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.  ട്രംപിന്  50 ലക്ഷം  ഡോളർ നഷ്ട പരിഹാരവും കോടതി വിധിച്ചു.

1996 ൽ ഫിഫ്ത്ത് അവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിലെ ഡ്രസ്സിംഗ് റൂമിൽ വച്ച് ഡൊണാൾഡ് ട്രംപ് തന്നെ ബലാത്സംഗം ചെയ്തതുവെന്നാണ് ജീൻ കാരളിന്റെ പരാതി.ബലാത്സംഗം, ലൈംഗിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ട്രംപിനുമേല്‍ ആരോപിച്ചിരുന്നത്. എന്നാല്‍, ജീന്‍ കരാളിനെ തനിക്കൊരു പരിചയവുമില്ലെന്നും കേസ് കെട്ടിച്ചമച്ചതാണ് എന്നുമായിരുന്നു ട്രംപിന്‍റെ ആരോപണം.

“കോടതിവിധി  തനിക്ക് അപമാനമാണ് ,  ഈ സ്ത്രീ ആരാണെന്ന് എനിക്ക് തീർത്തും അറിയില്ല,” ഇ. ജീൻ കരോളിനെ പരാമർശിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു. കേസ് ക്രിമിനൽ എന്നതിലുപരി സിവിൽ കേസ് ആയതിനാൽ ഡോണൾഡ് ട്രംപിന്  ജയിൽ ശിക്ഷയ്ക്ക് സാധ്യതയില്ല.

അതേ സമയം സത്യം ജയിച്ചെന്ന് ജീന്‍ കരാൾ പ്രതികരിച്ചു. എല്ലെ മാസികയുടെ മുൻ ഉപദേശക കോളമിസ്റ്റായ കരോൾ ഒരു പ്രതിദിന ടോക്ക് ഷോയും അവതരിപ്പിച്ചിട്ടുണ്ട്. 2024 ല പ്രസിഡന്റ് ഇലക്ഷന് മുമ്പായി ഉയർന്നു വന്ന കേസ്  ട്രംപിന് തിരിച്ചടിയാവാൻ സാധ്യതയുണ്ടെന്നും  വിലയിരുത്തപ്പെടുന്നു. ഡോണൾഡ് ട്രംപിനെതിരെ മുമ്പും ഇത്തരം ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം