ലോകത്തില്‍ ആണും പെണ്ണും എന്നുള്ള രണ്ടുതരം പേരെയുള്ളുവെന്നും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ അംഗീകരിക്കില്ലെന്നും വ്യക്തമാക്കി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇനി സൈന്യത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ള അംഗങ്ങള്‍ ഉണ്ടാവില്ലെന്നും അദേഹം വ്യക്തമാക്കി.. ട്രാന്‍സ്ജെന്‍ഡറായിട്ടുള്ള ആളുകളെ സൈന്യത്തില്‍ നിന്ന് പുറത്താക്കുന്ന ഉത്തരവ് ട്രംപ് അധികാരമേറ്റാല്‍ പാസാക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
2025 ജനുവരി 20 ന് അധികാരമേറ്റ ഉടന്‍ ട്രംപ് യുഎസ് സൈന്യത്തിലുള്ള ട്രാന്‍സ്ജെന്‍ഡര്‍മാരായ ആളുകളെ പിന്‍വലിക്കുന്ന ഉത്തരവില്‍ ഒപ്പിടും. ഈ നീക്കം സായുധ സേനയില്‍ നിന്ന് 15,000 ട്രാന്‍സ്ജെന്‍ഡര്‍ സര്‍വീസ് അംഗങ്ങളെയാണ് അയോഗ്യരാക്കുക.
ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സന്നദ്ധതയെക്കാള്‍ വൈവിധ്യം, തുല്യത എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുകയാണെന്ന് വാദിച്ചു. വലിയ ചികിത്സാ ചെലവുകളും മറ്റും കാരണം സായുധ സേനയില്‍ ട്രാന്‍സ്ജെന്‍ഡര്‍മാരെ ഇനി അനുവദിക്കില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. 2019ല്‍ ട്രംപ് അധികാരത്തിലുള്ളപ്പോഴാണ് ഈ നിരോധനം നിലവില്‍ വന്നത്.
Read more
പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേറ്റതിന് ശേഷം ആ നയം മാറ്റി. ഇപ്പോള്‍, ട്രംപ് ബൈഡന്റെ ഉത്തരവ് പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നും നിലവില്‍ സേവനമനുഷ്ഠിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരെ നീക്കം ചെയ്തുകൊണ്ട് പഴയ നിരോധനം കടുപ്പിക്കുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.