ട്രംപിന് പേടിയോ? കമല ഹാരിസുമായി ഇനിയൊരു സംവാദത്തിനില്ലെന്ന് ഡോണള്‍ഡ് ട്രംപ്

കമല ഹാരിസുമായി രണ്ടാമതൊരു സംവാദത്തിനുള്ള സാധ്യത തള്ളി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണള്‍ഡ് ട്രംപ്. ഫിലാഡല്‍ഫിയയില്‍ ചൊവ്വാഴ്ച നടന്ന സംവാദത്തില്‍ താൻ വിജയിച്ചെന്നാണ് ട്രംപിന്റെ അവകാശവാദം. കമല വൈസ് പ്രസിഡന്റ് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ഉപദേശവും ട്രംപ് നല്‍കി. എന്നാൽ സംവാദത്തില്‍ ട്രംപിനേക്കാള്‍ കമല മികവ് പുലർത്തിയെന്നാണ് പല പോളുകളും പറയുന്നത്.

അമേരിക്കയില്‍ നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഡെമോക്രാറ്റിക്ക് സ്ഥാനാർഥി കമല ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപും തമ്മിൽ രണ്ട് ദിവസം മുൻപ് സംവാദം നടന്നത്. ഫിലാഡല്‍ഫിയ സംവാദത്തിന് തൊട്ടുപിന്നാലെ തന്നെ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ മറ്റൊരു ചർച്ചയ്ക്കുകൂടി വോട്ടർമാരോട് കടപ്പെട്ടിരിക്കുന്നുവെന്നാണ് കമല പ്രതികരിച്ചത്. എന്നാൽ താൻ സംവാദത്തിൽ വിജയിച്ചുവെന്നും അതുകൊണ്ട് മാത്രമാണ് കമലയ്ക്ക് രണ്ടാമതൊരു സംവാദം ആവശ്യമെന്നും ട്രംപ് അവകാശപ്പെടുന്നു.

“കമലയ്ക്കെതിരായ സംവാദത്തില്‍ ഞാൻ വിജയിച്ചതായി സർവേകള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഉടൻ തന്നെ രണ്ടാമതൊരു സംവാദത്തിന് കമല ആഹ്വാനം ചെയ്തു. ഒരാള്‍ ഒരു പോരാട്ടത്തില്‍ പരാജയപ്പെടുമ്പോള്‍ ആദ്യം പറയുന്നകാര്യം രണ്ടാമതൊരു മത്സരം വേണമെന്നാണ്,” ട്രംപ് വ്യക്തമാക്കി.

ചൊവ്വാഴ്ച എബിസി ന്യൂസില്‍ നടന്ന സംവാദം ഒന്നരമണിക്കൂർ നീണ്ടിരുന്നു. ശേഷം, ഇരുവരും മുൻതൂക്കം അവകാശപ്പെടുകയും ചെയ്തിരുന്നു. സംവാദത്തില്‍ ട്രംപിനെ പ്രതിരോധത്തിലാക്കാൻ കമലയ്ക്ക് സാധിച്ചെന്നാണ് വിലയിരുത്തല്‍. സംവാദം മോഡറേറ്റ് ചെയ്ത എബിസി ന്യൂസ് മാധ്യപ്രവർത്തകർ കമലയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് ട്രംപ് ആരോപിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പില്‍ ഇരുസ്ഥാനാർഥികളും ഇഞ്ചോടിഞ്ചാണ് പോരാട്ടമെന്നാണ് സർവേകള്‍ വ്യക്തമാക്കുന്നത്. എബിസി ന്യൂസില്‍ സെപ്റ്റംബർ 25ന് ഇരുവരുടേയും സംവാദം ഉണ്ടായിരിക്കുമെന്ന് ഇരുപക്ഷവും സ്ഥിരീകരിച്ചിരുന്നു. ട്രംപിന്റെ പുതിയ നിലപാടിന് ശേഷം എൻബിസി പ്രതികരിച്ചിട്ടില്ല. അതേസമയം ആദ്യം ഡെമോക്രാറ്റിക്ക് സ്ഥാനാർഥിയയായിരുന്ന പ്രസിഡന്റ് ജോ ബൈഡനുമായും ട്രംപ് സംവാദത്തിൽ ഏർപ്പെട്ടിരുന്നു.

Latest Stories

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?

അദാനി എന്റര്‍പ്രൈസിന്റെ പ്രവര്‍ത്തനലാഭത്തില്‍ വന്‍ കുതിച്ച് ചാട്ടം; 664ശതമാനം വര്‍ദ്ധനവ്; ആസ്തി ഉയര്‍ത്തി വ്യവസായ ഭീമന്‍; ഗൗതം അദാനിയുടെ ഇനിയുള്ള ലക്ഷ്യം മുകേഷ് അംബാനി

2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 'ലെറ്റർ ഓഫ് ഇൻ്റൻ്റ്' സമർപ്പിച്ചു

ഈ തൊഴിലുകള്‍ക്ക് യുഎഇ വേതനം കുറച്ചത് എന്തുകൊണ്ട്? ഉയര്‍ന്ന ശമ്പളം നേടാന്‍ യുവാക്കള്‍ പഠിക്കേണ്ടതെന്ത്?

'ശരീരഭാരം കൂട്ടു' എന്ന് ആരാധകന്‍; ഉശിരന്‍ മറുപടി കൊടുത്ത് സാമന്ത