അമേരിക്കൻ പ്രസിഡൻ്റായി ഡൊണൾഡ് ട്രംപ് ഇന്ന് സ്ഥാനമേൽക്കും; ചടങ്ങുകൾ ക്യാപ്പിറ്റൾ മന്ദിരത്തിനുള്ളിൽ

അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റ് ആയി ഡൊണൾഡ് ട്രംപ് ഇന്ന് അധികാരമേൽക്കും. അതിശൈത്യം മൈനസ് 6 ഡിഗ്രിയിലെത്തിയതിനാൽ നാൽപ്പത് വർഷത്തിന് ശേഷം ഇതാദ്യമായി ക്യാപിറ്റോൾ മന്ദിരത്തിന് അകത്തുള്ള റോട്ടൻഡ ഹാളിലാണ് ചടങ്ങുകൾ നടക്കുക. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചടങ്ങിൽ പങ്കെടുക്കും.

ഇന്ത്യൻ സമയം രാത്രി പത്തരയ്ക്ക് ആണ് ഔദ്യോഗിക ചടങ്ങുകൾ ആരംഭിക്കുക. ട്രംപിന്റെ രണ്ടാം വരവിനായി വാഷിങ്ടണിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ജോർജ് ബുഷ്, ബരാക് ഒബാമ എന്നിവരും ഹിലരി ക്ലിന്റൺ, കമല ഹാരിസ് തുടങ്ങിയവരും വ്യവസായ പ്രമുഖരായ ടെസ്‌ല സിഇഒ ഇലോൺ മസ്ക്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, മെറ്റ സിഇഒ മാർക് സക്കർബർഗ്, ആപ്പിൾ സിഇഒ ടിം കുക്ക്, ഓപ്പൺ എഐ സിഇഒ സാം ആൾട്മാൻ, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ എന്നിവരും ചടങ്ങിന്റെ ഭാഗമാകും.

ഇവരോടപ്പം സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൌസിലേക്ക് ട്രംപിനെ ക്ഷണിച്ച ശേഷം അധികാരച്ചടങ്ങിൽ പങ്കെടുക്കും. കഴിഞ്ഞതവണ ബൈഡൻ പ്രസിഡന്റായപ്പോൾ സ്ഥാനാരോഹണചടങ്ങിൽ ട്രംപ് പങ്കെടുത്തിരുന്നില്ല. അതേസമയം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഉൾപ്പെടെയുള്ള നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.

അതിനിടെ സ്ഥാനാരോഹണത്തിന് മുൻപ് വാഷിംഗ്ടണിൽ റാലി നടത്തിയിരിക്കുകയാണ് ട്രംപ്. താൻ തെരഞ്ഞെടുക്കപ്പെട്ടത് കൊണ്ടാണ് ഇസ്രയേൽ- ഹമാസ് സമാധാന കരാർ നടപ്പായതെന്ന് ട്രംപ് പറഞ്ഞു. ഇന്ന് അധികാരമേറ്റെടുത്തു കഴിഞ്ഞാൽ ട്രംപ് വെള്ളിയാഴ്ച്ച ലോസ് ആഞ്ചലസ്‌ അഗ്നി ബാധ പ്രദേശങ്ങൾ സന്ദർശിക്കും. ബൈഡൻ സർക്കാരിന്റെ നിരവധി നിയമങ്ങൾ എക്സിക്യൂട്ടീവ് ഉത്തരവുകൾ വഴി പിൻവലിക്കുമെന്ന് ട്രംപ് പറഞ്ഞു. ടിക് ടോക്കിനെ സംരക്ഷിക്കുന്ന ഉത്തരവും പുറത്തിറക്കും.

അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരിച്ചെത്തുന്നതിന് പിന്നാലെ ഡൊണാൾഡ് ട്രംപ് ചൈന സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. അധികാരമേറ്റ് ആദ്യ 100 ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം ചൈന സന്ദർശിക്കുമെന്നാണ് വിവരം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിന് വേണ്ടി അധികാരമേറ്റതിന് ശേഷം ചൈനയിലേക്ക് പോകണമെന്ന് ട്രംപ് ഉപദേശകരോട് പറഞ്ഞതായാണ് റിപ്പോർട്ട്. വ്യാപാരം, ഫെൻ്റനൈൽ, ടിക് ടോക്ക് എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി.

ഇതിന്റെ അടിസ്ഥാനത്തിലാണ് ചൈനീസ് വൈസ് പ്രസിഡൻ്റ് ഹാൻ ഷെങ്ങിനാണ് അമേരിക്കയിലെത്തുന്നത്. ഇതാദ്യമായാണ് ഒരു മുതിർന്ന ചൈനീസ് ഉദ്യോഗസ്ഥൻ യുഎസ് പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുന്നത്. ചൈനീസ് നേതാവ് ഒരിക്കലും വിദേശ നേതാക്കളുടെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാറില്ല. ഇതോടെയാണ് വൈസ് പ്രസിഡന്റിനെ അയയ്ക്കാൻ തീരുമാനിച്ചത്.

Latest Stories

കൊലപാതകങ്ങള്‍ കേരളത്തില്‍ കുറഞ്ഞെന്ന് പൊലീസ് വിലയിരുത്തല്‍; പക്ഷെ പുതിയൊരു പ്രവണത ഉടലെടുത്തു

ഇന്ത്യക്ക് യുഎസ് 21 മില്യൺ ഡോളർ തിരഞ്ഞെടുപ്പ് ഫണ്ട് നൽകിയെന്ന് ട്രംപ് പറഞ്ഞത് കള്ളം; രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി വാഷിങ്ടൺ പോസ്റ്റ്

'ടെലിഫോണ്‍ പോസ്റ്റ് റെയില്‍വേ പാളത്തില്‍ ഇട്ടത് മുറിച്ച് ആക്രിയാക്കി വില്‍ക്കാന്‍, ട്രെയിന്‍ കടന്നുപോകുമ്പോള്‍ പോസ്റ്റ് മുറിയുമെന്ന് കരുതി'; പ്രതികളുടെ മൊഴി

അര്‍ബന്‍ മാവോയിസത്തിനെതിരെ ഡിജിപിയുടെ മുന്നറിയിപ്പ്; രണ്ട് ജില്ലകളില്‍ പ്രത്യേക നിരീക്ഷണത്തിന് നിര്‍ദ്ദേശം

അധിനിവേശ വെസ്റ്റ് ബാങ്കിൽ രണ്ട് പലസ്തീൻ കുട്ടികളെ കൊലപ്പെടുത്തി ഇസ്രയേൽ സൈന്യം

'ചേച്ചി ഉണ്ട തിന്നുമോ എന്ന് പലരും ചോദിക്കുന്നു, ചേച്ചി തിന്നില്ല എന്നാണ് എനിക്ക് പറയാനുള്ളത്'; ഭര്‍ത്താവിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ അന്ന ഗ്രേസ് രംഗത്ത്

ബംഗാളിലെ വോട്ടർ പട്ടികയിൽ 'പുറത്തുള്ളവരെ' ചേർക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ബിജെപിയെ സഹായിക്കുന്നതായി തൃണമൂൽ കോണ്ഗ്രസ്സിന്റെ ആരോപണം

'നീ വളരെ സ്മാര്‍ട്ടും സുന്ദരിയുമാണ്, എനിക്ക് നിന്നെ ഇഷ്ടമാണ്'' തുടങ്ങിയ സന്ദേശങ്ങള്‍ അയക്കുന്നത് അശ്ലീലമായി കണക്കാകും; രാത്രിയില്‍ അപരിചിതരായ സ്ത്രീകള്‍ക്ക് സന്ദേശം അയക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് കോടതി

'സ്ത്രീകള്‍ക്ക് യാത്ര പോകാന്‍ ഭര്‍ത്താവ് അല്ലെങ്കില്‍ പിതാവോ മകനോ കൂടെ വേണം'; സഖാഫിയെ ന്യായീകരിച്ച് കാന്തപുരം

ഇന്‍വസ്റ്റ് കേരളയിലൂടെ ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം; 374 കമ്പനികള്‍ താത്പര്യ കരാര്‍ ഒപ്പിട്ടതായി മന്ത്രി പി. രാജീവ്