ഇന്ത്യയിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഞങ്ങളെ വലിച്ചിഴക്കേണ്ട, തിരഞ്ഞെടുപ്പില്‍ ജയിക്കേണ്ടത് സ്വന്തം നിലക്കാണെന്നും പാകിസ്താന്‍ ഇന്ത്യയോട്

തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് പാകിസ്താനെ വലിച്ചിഴക്കുന്നത് നിര്‍ത്തണമെന്ന് പാക് വിദേശകാര്യമന്ത്രാലയ വക്താവ് മൊഹമദ് ഫൈസല്‍ ആവശ്യപ്പെട്ടു. സ്വന്തം നിലക്കാണ് തിരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടതെന്നും തിരഞ്ഞെടുപ്പില്‍ വോട്ട് നേടാനായി പാകിസ്താനെ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും ഫൈസല്‍ ട്വീറ്റ് ചെയ്തു.

സോണിയ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി അഹമദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് മുന്‍ പാക് സൈനീകമേധാവി ട്വീറ്റ് ചെയ്തുവെന്ന് ഗുജറാത്തിലെ ബണസ്‌കന്ദ യില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ മോഡി ആരോപിച്ചിരുന്നു. ഇതാണ് പാകിസ്താനെ ചൊടുുപ്പിച്ചത്.

ബി.ജെ.പിയുടെ പ്രധാന എതിരാളികളായി മത്സരരംഗത്തുള്ള കോണ്‍ഗ്രസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തികൊണ്ടാണ് മോഡി ഇങ്ങനെ ഒരാരോപണം ഉന്നയിച്ചത്. ഇതിനെതിരെയാണ് ഇപ്പോള്‍ പാകിസ്താന്റെ ഔദ്യേഗീക പ്രതികരണം വന്നിരിക്കുന്നത്. ഇത് കെട്ടിച്ചമച്ചുണ്ടാക്കിയ ഗൂഢാലോചനയാണ്. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് പാകിസ്താനെ വലിച്ചിഴക്കുന്നത് അവസാനിപ്പിച്ച് സ്വന്തം നിലക്ക് വേണം വിജയം വരിക്കാന്‍. ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതും ഉത്തരവാദിത്വമില്ലത്തതുമാണ്. ഇന്ത്യ ഇത് നിര്‍ത്തണം. ഫൈസലിന്റെ ട്വീറ്റില്‍ പറയുന്നു.