ഫിലിപ്പീന്‍സിലെ മിന്‍ഡാനോയില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് സംഭവിച്ചതെന്ന് യൂറോപ്യന്‍-മെഡിറ്റനേറിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. 63 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതേ തുടര്‍ന്ന് സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ജപ്പാനിലും ഫിലിപ്പീന്‍സിലുമാണ് സുനാമി സാധ്യതയുള്ളത്. യുഎസിലെ സുനാമി മുന്നറിയിപ്പ് സിസ്റ്റമാണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഫിലിപ്പീന്‍സില്‍ ഇടയ്ക്കിടെ ഭൂകമ്പം ഉണ്ടാകാറുണ്ട്. കഴിഞ്ഞ മാസം റിക്ടര്‍ സ്‌കെയില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തെക്കന്‍ ഫിലിപ്പീന്‍സില്‍ ആയിരുന്നു.
തെക്കന്‍ ഫിലിപ്പീന്‍സിലുണ്ടായ ഭൂകമ്പത്തില്‍ എട്ട് പേര്‍ മരിച്ചിരുന്നു. 13 പേര്‍ക്ക് പരിക്കേറ്റ ദുരന്തത്തില്‍ 50ഓളം വീടുകളും കെട്ടിടങ്ങളും തകര്‍ന്നിരുന്നു.