എബോള വൈറസിന്റെ സ്ഥിരീകരണം; കോം​ഗോയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോ​ഗ്യ സംഘടന

എബോള സ്ഥിരീകരണത്തിന് പിന്നാലെ ആഫ്രിക്കൻ രാജ്യമായ കോം​ഗോയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, എബോള വൈറസിന്റെ സാന്നിധ്യം കോം​ഗോയുടെ കിഴക്കൻ ന​ഗരമായ ​ഗോമയിലാണ് സ്ഥിരീകരിച്ചത്.

വർഷങ്ങളായി തുടർച്ചയായി എബോള ഭീഷണി വിട്ടൊഴിയാത്ത പ്രദേശമാണ് നിലവിൽ കോം​ഗോ, ഇക്കഴി‍ഞ്ഞ വർഷത്തിനിടെ 1500 പേരോളം കോം​ഗോയിൽ എബോള ബാധിച്ച് മരിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

പ്രതിരോധ പ്രവർത്തനങ്ങൾ അധികൃതർ ഊർജ്ജിതമായി നടത്തിയെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ എബോള സ്ഥിരീകരണമുണ്ടായിരുന്നു.

Read more

കോം​ഗോയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും കൂടാതെ സൗത്ത് സുഡാൻ , റുവാൻഡ, ഉ​ഗാണ്ട തുടങ്ങിയ അയൽരാജ്യങ്ങളിൽ ജാ​​​ഗ്രതാനിർദേശം നൽകുകയുമായിരുന്നു.