ആഗോള സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിന് സാക്ഷ്യം വഹിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയെ പോലുള്ള ഏറ്റവും വലിയതും വികസിച്ചു കൊണ്ടിരിക്കുന്നതുമായ സമ്പദ്‌വ്യവസ്ഥകളിൽ ഈ വർഷം അതിന്റെ ഫലം കൂടുതൽ വ്യക്തമാണെന്ന് പുതിയ ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്) മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞു.
വ്യാപകമായ ഇടിവ് അർത്ഥമാക്കുന്നത് 2019-20 ലെ വളർച്ച ദശകത്തിന്റെ ആരംഭം മുതൽ അതിന്റെ “ഏറ്റവും താഴ്ന്ന നിരക്കിലേക്ക്” കുറയുമെന്നാണെന്ന് ജോർജിയവ ചൂണ്ടിക്കാട്ടി. ലോകത്തിന്റെ 90 ശതമാനവും മന്ദഗതിയിലുള്ള വളർച്ചയെ അഭിമുഖീകരിക്കുമെന്ന് അവർ ചൊവ്വാഴ്ച പറഞ്ഞു.
രണ്ട് വർഷം മുമ്പ് ആഗോള സമ്പദ്‌വ്യവസ്ഥ സമന്വയിച്ച മുന്നേറ്റത്തിലായിരുന്നു. ജി.ഡി.പി കണക്കാക്കിയാൽ ലോകത്തിന്റെ 75 ശതമാനവും ത്വരിതപ്പെട്ടു. എന്നാൽ ആഗോള സമ്പദ്‌വ്യവസ്ഥ ഇപ്പോൾ സമന്വയിച്ച മാന്ദ്യത്തിലാണ്, ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ മാനേജിംഗ് ഡയറക്ടറായത്തിന് ശേഷം ജോർജിയേവ നടത്തിയ ആദ്യ പ്രസംഗത്തിൽ പറഞ്ഞു.
അമേരിക്കയിലും ജർമ്മനിയിലും തൊഴിലില്ലായ്മ ചരിത്രപരമായ ഏറ്റവും താഴ്ന്ന നിലയിലാണ്. യുഎസ്, ജപ്പാൻ, പ്രത്യേകിച്ച് യൂറോ പ്രദേശം എന്നിവയുൾപ്പെടെ വികസിത സമ്പദ്‌വ്യവസ്ഥകളിലുടനീളം സാമ്പത്തിക പ്രവർത്തനങ്ങൾ മയപ്പെട്ടിരിക്കുന്നു. ഇന്ത്യ, ബ്രസീൽ തുടങ്ങിയ ഏറ്റവും വലിയ വികസ്വര വിപണി സമ്പദ്‌വ്യവസ്ഥകളിൽ ഈ വർഷം മാന്ദ്യം കൂടുതൽ പ്രകടമാണ്, അവർ പറഞ്ഞു.
ആഗോള വ്യാപാര വളർച്ച ഏതാണ്ട് “നിലച്ച” അവസ്ഥയിൽ ആണെന്ന് ഐ.എം.എഫ് മാനേജിംഗ് ഡയറക്ടർ പറഞ്ഞു. ആഭ്യന്തര ഡിമാൻഡിലെ “പ്രതീക്ഷിച്ചതിലും ദുർബലമായ സാഹചര്യം” കാരണം 2019-20 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കുള്ള പ്രവചനം ഐ.എം.എഫ് 0.3 ശതമാനം പോയിന്റ് കുറച്ച് 7 ശതമാനമായി കണക്കാക്കിയിരുന്നു.
കറൻസികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണെന്നും തർക്കങ്ങൾ ഇപ്പോൾ ഒന്നിലധികം രാജ്യങ്ങൾക്കിടയിലും മറ്റ് നിർണായക വിഷയങ്ങളിലേക്കും വ്യാപിക്കുന്നുണ്ടെന്നും ക്രിസ്റ്റിൻ ലഗാർഡിൽ നിന്ന് ഈ മാസം ഐഎംഎഫിന്റെ നേതൃത്വം ഏറ്റെടുത്ത ക്രിസ്റ്റലിന ജോർജിവ പറഞ്ഞു.
2020- ൽ വളർച്ച കൈവരിച്ചാലും, നിലവിലെ വിള്ളലുകൾ ഒരു തലമുറയെ ബാധിക്കുന്ന മാറ്റങ്ങളിലേക്ക് നയിച്ചേക്കാം – തകർന്ന വിതരണശൃംഖലകൾ, വാണിജ്യ മേഖലകൾ, സാങ്കേതിക സംവിധാനങ്ങൾക്കിടയിൽ രാജ്യങ്ങളെ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്ന ഒരു “ഡിജിറ്റൽ ബെർലിൻ മതിൽ”, അവർ പറഞ്ഞു.
താരിഫുകളിലൂടെയും കൗണ്ടർ താരിഫുകളിലൂടെയും പൊതുവെ പോരാടുന്ന രാജ്യങ്ങൾ തമ്മിലുള്ള വർദ്ധിച്ചു വരുന്ന വ്യാപാര യുദ്ധത്തിനിടയിൽ, രാഷ്ട്രങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്നും ” ഒരു വ്യാപാര യുദ്ധത്തിൽ എല്ലാവരും പരാജയപ്പെടുമെന്നും” അവർ പറഞ്ഞു.