ഇലോന്‍ മസ്‌കിനെതിരെ നിരന്തം വിമര്‍ശനം ഉന്നയിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. വാഷിംഗ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, മാഷബിള്‍, സിഎന്‍എന്‍, സബ്സ്റ്റാക്ക് എന്നിവയുള്‍പ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങളിലെ റിപ്പോര്‍ട്ടര്‍മാരുടെ അക്കൗണ്ടുകള്‍ വ്യാഴാഴ്ചയാണ് ട്വിറ്റര്‍ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തത്.
പുരോഗമന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ ആരോണ്‍ രൂപറിന്റെ അക്കൗണ്ടും നിരോധിച്ചിട്ടുണ്ട്. മസ്‌കിനെതിരെ ഇവര്‍ നിരന്തരം വാര്‍ത്തകള്‍ നല്‍കിയിരുന്നു. സസ്‌പെന്‍ഷനുകള്‍ക്ക് പിന്നിലെ കാരണം എന്താണെന്ന് ട്വിറ്റര്‍ കൃത്യമായി വിശദീകരിച്ചിട്ടില്ല.
ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചതിനാല്‍ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യുന്നു എന്ന സന്ദേശമാണ് ഇവര്‍ ലഭിച്ചത്. വിഷയത്തില്‍ മസ്‌കോ ട്വിറ്ററോ ഇതുവരെ പ്രതികരിച്ചിട്ടില്ല.