അന്ന് സഹായിച്ചത് ഇന്ത്യന്‍ പട്ടാളം; ഇന്ന് ഇന്ത്യന്‍ നിക്ഷേപകന്‍ ഇസ്രയേലിനെ സഹായിക്കുന്നുവെന്ന് പ്രധാനമന്ത്രി നെതന്യാഹു; ഹൈഫ ഏറ്റെടുത്ത് അദാനി

അദാനി ഗ്രൂപ്പിന്റെ വരവ് ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഇസ്രയേലിലെ ഏറ്റവും വലിയ തുറമുഖമായ ഹൈഫ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദേഹം. ഈ ഇടപാട് സുപ്രധാന നാഴികക്കല്ലാണെന്നും തുറമുഖം ഏറ്റെടുക്കുന്ന ചടങ്ങില്‍ സംസാരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.. ”ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതു ശക്തിപ്പെടും. ഒന്നാം ലോക യുദ്ധകാലത്ത് ഹൈഫ പട്ടണം വിമോചിപ്പിക്കാന്‍ സഹായിച്ചത് ഇന്ത്യന്‍ പട്ടാളമാണ്.

ഇന്ന് ഒരു ഇന്ത്യന്‍ നിക്ഷേപകന്‍ ഹൈഫ തുറമുഖത്തിന്റെ ഉയര്‍ച്ചയ്ക്കായി സഹായിക്കുന്നുവെന്ന്അദ്ദേഹം പറഞ്ഞു. ഇസ്രയേലില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് ചടങ്ങില്‍ പങ്കെടുത്ത അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു. അദാനി പോര്‍ട്‌സ്, ഇസ്രയേലിന്റെ ഗഡോട് ഗ്രൂപ്പ് എന്നിവ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യമാണ് 118 കോടി ഡോളറിന് തുറമുഖത്തിന്റെ ടെന്‍ഡര്‍ നേടിയത്.

മെഡിറ്റനേറിയന്‍ തീരനഗരത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായാണ് നീക്കം. ഇസ്രായേലില്‍ വലിയ നിക്ഷേപകങ്ങള്‍ക്കും അദാനിക്ക് പദ്ധതിയുണ്ട്. ടെല്‍ അവീവില്‍ നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബും അദാനി തുറക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലുമായി വിവിധതലങ്ങളിലുള്ള ബന്ധം വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സഹായിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ