ഇവന്‍ ഒരു തരി മതി, ആണവായുധങ്ങള്‍ വരെ തലകുനിക്കും; ലോകത്തെ ഏറ്റവും വിനാശകാരിയായ ആയുധം പരീക്ഷിച്ച് ചൈന; ശത്രു രാജ്യങ്ങള്‍ ആശങ്കയില്‍

ലോക രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ചൈനയുടെ പുതിയ ആയുധ പരീക്ഷണം. ആണവായുധങ്ങളാണ് ഏറ്റവും വിനാശകാരികളായ ആയുധങ്ങളെന്ന് ചിന്തിക്കുന്നവര്‍ക്ക് കനത്ത പ്രഹരമാണ് ചൈനയുടെ പുതിയ ആയുധ പരീക്ഷണം. ആണവായുധങ്ങളേക്കാള്‍ അപകടകാരിയായ ഹൈഡ്രജന്‍ ബോംബ് ചൈന പരീക്ഷിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ചൈന സ്റ്റേറ്റ് ഷിപ്പ്ബില്‍ഡിങ് കോര്‍പ്പറേഷന്റെ കീഴിലുള്ള ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് ആയുധം വികസിപ്പിച്ചത്. എന്നാല്‍ ആണവോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പരമ്പരാഗത ഹൈഡ്രജന്‍ ബോംബ് അല്ല ഒടുവിലായി പരീക്ഷണം നടത്തിയിരിക്കുന്നത്. മഗ്‌നീഷ്യം ഹൈഡ്രൈഡ് ഉപയോഗിച്ചാണ് ചൈന ഉഗ്രരൂപിയായ ഈ ആയുധം നിര്‍മ്മിച്ചിരിക്കുന്നത്.

വാതകാവസ്ഥയില്‍ സംഭരിക്കാവുന്നതിനേക്കാള്‍ കൂടുതല്‍ അളവില്‍ ഹൈഡ്രജന്‍ മഗ്‌നീഷ്യം ഹൈഡ്രൈഡിലുണ്ട്. അതിനാലാണ് ആണവോര്‍ജ്ജത്തിന് പകരമായി മഗ്‌നീഷ്യം ഹൈഡ്രൈഡിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ബോംബ് പ്രവര്‍ത്തന സജ്ജമായാല്‍ രണ്ട് സെക്കന്റില്‍ ശത്രു കേന്ദ്രങ്ങളെ ഭൂമിയില്‍ നിന്ന് തുടച്ചുനീക്കാന്‍ സാധിക്കുന്നതാണ് ചൈന വികസിപ്പിച്ച ഹൈഡ്രജന്‍ ബോംബ്.

ബോംബ് ആക്ടീവായാല്‍ ഇതിലെ മഗ്‌നീഷ്യം ഹൈഡ്രൈഡ് വളരെ പെട്ടെന്ന് വിഘടിക്കാന്‍ തുടങ്ങും. അതിഭീമമായ താപം ഉത്പാദിപ്പിക്കുന്നതിനൊപ്പം രാസപ്രവര്‍ത്തനത്തിന്റെ ഉപഫലമായി ഹൈഡ്രജന്‍ വാതകവും പുറത്തുവരും. പുറത്തുവരുന്ന ഹൈഡ്രജന്‍ വാതകത്തിന് തീപിടിക്കുന്നതോടെ താപം കൂടുതല്‍ വര്‍ദ്ധിക്കും.

ഇത്തരത്തില്‍ രണ്ട് സെക്കന്റുകള്‍ക്കുള്ളില്‍ 1000 ഡിഗ്രിക്ക് മുകളിലേക്ക് താപം ഉയരും എന്നതാണ് സവിശേഷത. ലോഹങ്ങള്‍ ഉള്‍പ്പെടെ ഉരുകി ഒലിക്കാന്‍ വെറും രണ്ട് സെക്കന്റില്‍ സാധിക്കും. രണ്ട് കിലോ ഭാരം വരുന്ന ബോംബാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്. പരീക്ഷണത്തില്‍ നിയന്ത്രിത സ്‌ഫോടനമാണ് ഗവേഷകര്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഗ്‌നീഷ്യം ഹൈഡ്രൈഡ് സ്‌ഫോടനത്തില്‍ ചെറു തരികളായി രൂപാന്തരപ്പെട്ട് അന്തരീക്ഷവുമായി പ്രതിപ്രവര്‍ത്തിച്ച് ഇവ ചൂടുപിടിക്കുകയും തുടര്‍ന്ന് ഇവയില്‍ നിന്ന് ഹൈഡ്രജന്‍ വാതകം പുറംതള്ളുകയും ചെയ്യും. ഇതോടെ സമീപ പ്രദേശങ്ങളിലേക്ക് കൂടി ഇത് വ്യാപിച്ച് കത്തി പടരും. ഇതിലൂടെ പുറത്തുവന്ന താപം കൂടുതല്‍ മഗ്‌നീഷ്യം ഹൈഡ്രൈഡിനെ വിഘടിപ്പിക്കുകയും ചെയിന്‍ റിയാക്ഷന്‍ പോലെ പുറത്തുവരുന്ന താപത്തിന്റെ അളവ് വര്‍ധിക്കുകയും ചെയ്യുന്നു.

Read more

രാസപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നതാണ് അപകടത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുക. വളരെ കുറഞ്ഞ അളവിലുള്ള മഗ്‌നീഷ്യം ഹൈഡ്രഡിന് ശത്രുക്കളുടെ പൂര്‍ണമായ ഉന്മൂലത്തിന് സാധിക്കുമെന്നാണ് കണ്ടെത്തല്‍.