ബ്രിട്ടൻ അധികാര മാറ്റത്തിലേക്ക് കടക്കുമെന്ന് സൂചന; മാറ്റം ഇവിടെ തുടങ്ങുന്നുവെന്ന് കെയ്ര്‍ സ്റ്റാര്‍മര്‍

ബ്രിട്ടനിൽ നടന്ന പാർലമെൻ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ ഫലങ്ങൾ പുറത്തുവരുമ്പോള്‍ ബ്രിട്ടനില്‍ അധികാരമാറ്റത്തിന്റെ സൂചനകളാണ് നൽകുന്നത്. 14 വര്‍ഷത്തിന് ശേഷം ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന ഫല സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 14 വർഷത്തിന് ശേഷം ബ്രിട്ടൻ അധികാര മാറ്റത്തിലേക്ക് കടക്കുമെന്ന സൂചനയാണ് എക്സിറ്റ് പോൾ ഫലങ്ങളും നൽകുന്നത്.  നിലവിലെ പ്രധാനമന്ത്രി ഋഷി സുനകിനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് സൂചനകൾ

14 വർഷം നീണ്ട കൺസർവേറ്റീവ് ഭരണം അവസാനിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലം പറയുന്നത്. ഇതോടെ ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും. 650 അംഗ പാർലമെന്‍റിൽ 410 സീറ്റ് നേടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം, ഋഷി സുനകിന്‍റെ കൺസർവേറ്റീവ് പാർട്ടിക്ക് 131 സീറ്റ് മാത്രമാണുള്ളത്.

650 സീറ്റുകളില്‍ ലേബര്‍പാര്‍ട്ടി ഇതിനോടകം 205 സീറ്റുകളില്‍ വിജയിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 32 സീറ്റുകളില്‍ മാത്രമേ വിജയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടി 24 സീറ്റുകളില്‍ വിജയിച്ചു. ലിബറല്‍ ഡെമോക്രാറ്റ് നേതാവ് എഡ് ഡാവി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു.യുകെയിലെ ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്തെന്ന് ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാമർ പറഞ്ഞു.

ബ്രിട്ടീഷ് പാർലമെൻ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്നലെയാണ് നടന്നത്. വ്യാഴാഴ്‌ച രാവിലെ ഏഴുമുതൽ രാത്രി പത്തുവരെയായിരുന്നു വോട്ടെടുപ്പ്. കൺസർവേറ്റീവ് പാർട്ടിയുടെ 14 വർഷത്തെ ഭരണത്തോടുള്ള എതിർ വികാരം ഋഷി സുനകിൻ്റെ തുടർഭരണത്തിന് തടസ്സമാകുമെന്നാണ് വിലയിരുത്തുന്നത്. 150 സീറ്റുകളിൽ താഴെ കൺസർവേറ്റീവുകൾ ഒതുങ്ങുമെന്നാണ് സർവേഫലങ്ങൾ പറയുന്നത്. ശക്തികേന്ദ്രങ്ങളിൽപ്പോലും കൺസർവേറ്റീവ് പാർട്ടി തകർന്നടിയുമെന്നും അഭിപ്രായ സർവേഫലങ്ങൾ സൂചിപ്പിക്കുന്നു.

Latest Stories

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം