മകളെ 22 വർഷം ലൈംഗീക അടിമയാക്കി, പ്രസവിച്ചത് 8 തവണ, എന്നിട്ടും ശിക്ഷ 12 വർഷം തടവ് മാത്രം 

 മകളെ 22 വർഷം തടവിൽ പാർപ്പിച്ചു പീഡിപ്പിക്കുകയും 8 തവണ ഗർഭിണിയാക്കുകയും ചെയ്ത പിതാവിന് ശിക്ഷ 12 വർഷം തടവ് മാത്രം. അർജന്റീനയിലെ സാന്റിയാഗോ ഡെൽ ഈസ്ട്രോയിലാണ് സംഭവം. ഡോമിനോ ബുലാഷ്യോ (വെർനാക്കോ) എന്ന 57.കാരനാണ് മകളെ തടവിലാക്കി പീഡിപ്പിച്ച കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്നത്. ഭാര്യയെ വീടിനു പുറത്താക്കിയ ശേഷം അന്ന് 11 വയസ് ഉണ്ടായിരുന്ന മകളെ ഇയാൾ തടവിലാക്കുകയും, ഭാര്യാവൃത്തി ചെയ്യിക്കുകയുമായിരുന്നു.
2016 അവസാനത്തോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതി തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. 45 ദിവസത്തോളം ഒളിവിലായിരുന്ന പ്രതി ജനുവരിയിൽ പോലീസ് പിടിയിലായി. അമ്മയെ വീടിനു പുറത്താക്കിയ ശേഷം അച്ഛൻ തന്നെ ഭാര്യയാക്കി മാറ്റുകയായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുതിത്തിയാണ് കുട്ടിക്കാലത്ത് അച്ഛനും, ബന്ധുവും ചേർന്ന് പീഡിപ്പിച്ചിട്ടിരുന്നത്. ആരോടും സംസാരിക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. സംസാരിച്ചാൽ ക്രൂരമായി മർദ്ധിക്കുമായിരുന്നു എന്നും യുവതി മൊഴി നൽകി.
22 വർഷത്തിനിടയിൽ പെൺകുട്ടി 8 തവണ പ്രസവിച്ചു. കുട്ടികൾ ബുലാഷ്യോയുടേത് തന്നെയാണെന്ന് ഡി.എൻ.എ. പരിശോധനയിൽ വ്യക്തമായി. ബോർഡിങ് സ്കൂളിൽ പഠിക്കുകയായിരുന്ന 6 കുട്ടികൾ ഇപ്പോൾ അമ്മയോടൊപ്പമുണ്ട്. ഒരു കൂസലുമില്ലാതെയാണ് വിധി പ്രഖ്യാപന സമയത്ത് ബുലാഷ്യോ ഇരുന്നത്.
മുമ്പ് ഓസ്‌ട്രേലിയയിലും സമാനമായ സംഭവം നടന്നിരുന്നു. പിതാവ് യുവതിയെ 24 വർഷത്തോളം കുടുംബവീട്ടിൽ  തടവിലാക്കുകയും, പീഡിപ്പിക്കുകയും ചെയ്തു. ഈ കേസിൽ പ്രതി ജോസഫ് ഇപ്പോൾ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്