ഗാസയിലെ കുട്ടികളോടും സ്ത്രീകളോടും പുരുഷന്മാരോടും ഹമാസ് ഭീകരര്‍ അനുകമ്പ കാണിക്കണമെന്ന് പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫത്താ മൂവ്‌മെന്റ്. ഹമാസിനെ പൂര്‍ണമായും തള്ളിക്കൊണ്ടാണ് ഫത്താ മൂവ്‌മെന്റ് നിലപാട് വ്യക്തമാക്കിലയിരിക്കുന്നത്. അമേരിക്ക നിലപാട് വ്യക്തമാക്കിയതോടെ പാലസ്തീന്‍ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്. ഹമാസ് ഗാസയിലെ നിയന്ത്രണം വിട്ടൊഴിയുന്നത് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.
2007 മുതല്‍ ആണ് ഹമാസ് ഗാസയില്‍ നിയന്ത്രണം പിടിച്ചത്. യുദ്ധം തുടരുന്നത് പലസ്തീനികളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നാണ് ഫത്താ മൂവ്‌മെന്റിന്റെ മുന്നറിയിപ്പ്.
അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ നടത്തുന് യുദ്ധം പലസ്തീനികളുടെ നിലനില്‍പ്പിന് തന്നെ അന്ത്യം കുറിക്കുമെന്നും ഫത്താ വ്യക്തമാക്കി. 2007ലാണ് ഫത്താ ആധിപത്യമുള്ള പലസ്തീന്‍ അതോറിറ്റിയില്‍ നിന്ന് ഹമാസ് അധികാരം പിടിച്ചെടുത്തത്.
അതേസമയം, തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീല്‍ കൊല്ലപ്പെട്ടു. അല്‍ മവാസി മേഖലയിലെ ടെന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ ഭാര്യയും മരിച്ചു.
Read more
പ്രാര്‍ഥന നിര്‍വഹിക്കുന്നതിനിടെയാണ് ആക്രമണമെന്ന് ഹമാസ് പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞദിവസം ഹമാസ് സൈനിക ഇന്റലിജന്‍സ് വിഭാഗം തലവന്‍ ഉസാമ തബാശും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ‘അദ്ദേഹത്തിന്റെ രക്തം, ഭാര്യയുടെയും രക്തസാക്ഷികളുടെയും രക്തം എന്നിവ വിമോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഇന്ധനമായി നിലനില്‍ക്കും. ക്രിമിനല്‍ ശത്രുവിന് നമ്മുടെ നിശ്ചയദാര്‍ഢ്യത്തെയും ഇച്ഛയെയും തകര്‍ക്കാനാകില്ലന്നും ബര്‍ദാവീലിന്റെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ ഹമാസ് അറിയിച്ചു.