പ്രവാസികൾക്ക് ആശ്വാസവാർത്ത; കേരള സെക്ടറിലേക്ക് ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ എക്പ്രസും സലാം എയറും

വിമാന ടിക്കറ്റ് നിരക്കിലെ വ്യത്യാസങ്ങൾ ഏറെ ബാധിക്കുന്നത് പ്രവാസികളെയാണ്. നാട്ടിലേക്കുള്ള വരവും തിരിച്ചുപോക്കുമെല്ലാം ആസൂത്രണം ചെയ്യുന്നത് തന്നെ വിമാന ടിക്കറ്റ് നിരക്കുകൾ കൂടി കണക്കിലെടുത്താണ്. ഇപ്പോഴിതാ കേരളത്തിലേക്ക് വരാനൊരുങ്ങുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. സീ​സ​ൺ അ​വ​സാ​നി​ച്ച​തോ​ടെ വി​മാ​ന ക​മ്പ​നി​ക​ൾ കേകള സെക്ടറിലേക്കുള്ള ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തിയിരിക്കുകയാണ്.

സീ​സ​ൺ അ​വ​സാ​നി​ച്ച​തോ​ടെ കേ​ര​ള സെ​ക്ട​റി​ലേ​ക്ക് സ്വ​പ്ന നി​ര​ക്കു​മാ​യാണ് വി​മാ​ന ക​മ്പ​നി​ക​ളുടെ വാഗ്ദാനം. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും സ​ലാം എ​യ​റും ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ കു​ത്ത​നെ കു​റ​ച്ചു. സ്കൂ​ൾ അ​വ​ധി​യും ഫെ​സ്റ്റി​വ​ൽ സീ​സ​ണും അ​വ​സാ​നി​ച്ച​തോ​ടെ അ​ടു​ത്ത മാ​സം 14 വ​രെ​യാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് കേ​ര​ള​ത്തി​ലെ എ​ല്ലാ സെ​ക്ട​റി​ലേ​ക്ക് നി​ര​ക്ക്​ കു​റ​ച്ച​ത്. മ​സ്ക​ത്തി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കു​ക​ൾ ഈ​ടാ​ക്കു​ന്ന​ത്.

മ​സ്ക​ത്തി​ൽ​നി​ന്ന് തി​രു​വ​ന്ത​പു​ര​ത്തേ​ക്ക് അ​ടു​ത്ത ഒ​രു മാ​സ​ത്തെ പു​തി​യ ഷെ​ഡ്യൂ​ളി​ൽ 33 റി​യാ​ലാ​ണ് കു​റ​ഞ്ഞ നി​ര​ക്ക്. ചി​ല ദി​വ​സ​ങ്ങ​ളി​ൽ നി​ര​ക്കി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ലും പ​ല ദി​വ​സ​ങ്ങ​ളി​ലും ഇ​തേ നി​ര​ക്കി​ൽ ത​ന്നെ ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കും. ഉ​ച്ച​ക്ക് 12.25ന് ​പു​റ​പ്പെ​ട്ട് വൈ​കു​ന്നേ​രം 5.35 ന് ​കൊ​ച്ചി​യി​ലെ​ത്തു​ന്ന വി​മാ​ന​ത്തി​നും സ​മാ​ന നി​ര​ക്ക് ത​ന്നെ​യാ​ണ് എ​യ​ർ ഇ​ന്ത്യ ഈ​ടാ​ക്കു​ന്ന​ത്.‌

എ​ന്നാ​ൽ, മ​സ്ക​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് 37.200 റി​യാ​ലാണ് എ​യ​ർ ഇ​ന്ത്യ ഈ​ടാ​ക്കു​ന്ന​ത്. മ​സ്ക​ത്തി​ൽ​നി​ന്ന് പു​ല​ർ​ച്ച 2.50 ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം കാ​ല​ത്ത് 7.50 നാ​ണ് കോ​ഴി​ക്കോ​ട്ട് എ​ത്തു​ക. മ​സ്ക​ത്തി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് 40 റി​യാ​ലാ​ണ് നി​ര​ക്ക്. രാ​വി​ലെ 9.40 ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം ഉ​ച്ച​ക്ക് 2.30 ക​ണ്ണൂ​രി​ലെ​ത്തും. ചൊ​വ്വ. ബു​ധ​ൻ, വ്യാ​ഴം, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ക​ണ്ണൂ​രി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്.

കേ​ര​ള​ത്തി​ൽ​നി​ന്ന് മ​സ്ക​ത്തി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ളു​ടെ നി​ര​ക്കു​ക​ളും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് കു​റ​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് മ​സ്ക​ത്തി​ലേ​ക്ക് 40 റി​യാ​ലാ​ണ് നി​ര​ക്ക്. കാ​ല​ത്ത് 8.35 ന് ​കൊ​ച്ചി​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് 11.10 മ​സ്ക​ത്തി​ലെ​ത്തു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം 44.900 റി​യാ​സലാണ് ഈ​ടാ​ക്കു​ന്ന​ത്. രാ​ത്രി 11.35 ന് ​കോ​ഴി​ക്കോ​ട്ട് നി​ന്ന് പു​റ​പ്പെ​ട്ട് പു​ല​ർ​ച്ച 1.50 ന് ​മ​സ്ക​ത്തി​ലെ​ത്തു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് 35.900 റി​യാ​ലാ​ണ് ഈ​ടാ​ക്കു​ക.

മ​സ്ക​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന സ​ലാം എ​യ​റും നി​ര​ക്കു​ക​ൾ കു​റ​ച്ചി​ട്ടു​ണ്ട്. രാ​ത്രി 10.30ന്​ ​മ​സ്ക​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് പു​ല​ർ​ച്ച 3.20 കോ​ഴി​ക്കോ​ട്ടെ​ത്തു​ന്ന സ​ലാം എ​യ​ർ 37 റി​യാ​ലാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഈ ​നി​ര​ക്കി​ലു​ള്ള ടി​ക്ക​റ്റി​ന് 20 കി​ലോ ല​ഗേ​ജ് മാ​ത്ര​മാ​ണ് അ​നു​വ​ദി​ക്കു​ക. വി​മാ​ന ക​മ്പ​നി​ക​ൾ നി​ര​ക്കു​ക​ൾ കു​റ​ച്ചെന്ന അ​റി​യി​പ്പു​ക​ൾ വ​ന്ന​തോ​ടെ നി​ര​വ​ധി പേ​രാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് പോ​വാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

ഏറെപ്പേർ ഇതിനോടകം തന്നെ ടി​ക്ക​റ്റു​ക​ൾ എ​ടു​ത്തു ക​ഴി​ഞ്ഞു. ഹൃ​സ്വ അവധിയെടുത്ത് നാ​ട്ടി​ൽ പോ​വു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. നി​ര​ക്കു​ക​ൾ കൂ​ടി​യ​ത് കാ​ര​ണം ഇ​തു വ​രെ നാ​ട്ടി​ൽ പോ​വാ​തെ നി​ന്നി​രു​ന്ന കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രും നാ​ട്ടി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. ഒ​മാ​നി​ക​ൾ അ​ട​ക്ക​മു​ള്ള നി​ര​വ​ധി വി​ദേ​ശി​ക​ളും യാ​ത്ര​ക്ക് ഒ​രു​ങ്ങു​ന്നു​ണ്ട്. കേ​ര​ള​ത്തി​ൽ കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തി​നാ​ൽ കേ​ര​ളം സ​ന്ദ​ർ​ശി​ക്കു​ക​യാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം.

Latest Stories

വൈദ്യുതോപകരണങ്ങളെന്ന വ്യാജേന പാഴ്‌സല്‍; പെട്ടിയ്ക്കുള്ളില്‍ പുരുഷന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

ബ്രയാന്‍ ലാറയുടെ 400* എക്കാലത്തെയും ഒരു സെല്‍ഫിഷ് ഇന്നിംഗ്‌സോ?

സ്റ്റാര്‍ബക്ക്‌സ് ഇന്ത്യ വിടില്ല; നടക്കുന്നത് കുപ്രചരണങ്ങളെന്ന് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്

'സഹോദരനെ കൊന്നതിലെ പ്രതികാരം'; കോടതിക്ക് മുന്നിൽ യുവാവിനെ വെട്ടിക്കൊന്ന് ക്വട്ടേഷൻ സംഘം

കട്ടയ്ക്ക് നിന്ന് ഉണ്ണിയും സുരാജും; ഒരിടത്ത് എക്‌സ്ട്രീം വയലന്‍സ്, മറ്റൊരിടത്ത് ഡാര്‍ക്ക് ഹ്യൂമറിന്റെ അയ്യേരുകളി! പ്രേക്ഷക പ്രതികരണം

അന്ന് വിരാട് കോഹ്‌ലി വിഷമിച്ച് കരയുക ആയിരുന്നു, അനുഷ്ക ആ കാഴ്ച കണ്ടു: വരുൺ ധവാൻ

"ഞാൻ മെസിയോട് അന്ന് സംസാരിച്ചിരുന്നില്ല, എനിക്ക് നാണമായിരുന്നു"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

പ്ലസ് ടു വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായിരുന്നെന്ന് കണ്ടെത്തിയത് പോസ്റ്റുമോര്‍ട്ടത്തില്‍; ഡിഎന്‍എ ഫലം പുറത്തുവന്നതിന് പിന്നാലെ സഹപാഠി അറസ്റ്റില്‍

വിരമിച്ച രവിചന്ദ്രൻ അശ്വിന് പെൻഷൻ തുകയായി എത്ര ലഭിക്കും?

'10 ഫീല്‍ഡര്‍മാരുമായി കളിക്കേണ്ടിവന്നു, പന്ത് അടുത്തുകൂടി പോയാല്‍ പോലും അതു പിടിച്ചെടുക്കാന്‍ അവന് സാധിക്കുന്നില്ല'; ഇന്ത്യന്‍ താരത്തിനെതിരെ ഗുരുതര ആരോപണം