ഇന്ത്യ-മധ്യേഷ്യ ആദ്യ ഉച്ചകോടി ഇന്ന് നടക്കും. കസാഖ്സ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, കിർഗ് റിപ്പബ്ലിക് എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാർ ഉച്ചകോടിയിൽ പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ വെർച്വലായാണ് ഉച്ചകോടി നടക്കുന്നത്. മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വർധിച്ചുവരുന്ന ബന്ധത്തിന്റെ പ്രതിഫലനമാണ് ഇന്ന് നടക്കുന്ന ഉച്ചകോടി.ഇന്ത്യയും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ച് ഉച്ചകോടിയിൽ ചർച്ച ചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പ്രാദേശികവും അന്തർദ്ദേശീയവും ആയ കാര്യങ്ങൾ ചർച്ചയാകും.സുരക്ഷ സംബന്ധിച്ചുള്ളവക്ക് മുൻഗണന ഉണ്ടാകും