ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വീടിന്റെ മുറ്റത്ത് 'പൊട്ടിത്തെറി'; നെതന്യാഹുവിന്റെ വസതിയ്ക്ക് മുന്നിലെ തീയും പുകയും 'ഗൗരവകരമെന്ന്' സുരക്ഷസേന

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ സിസറിയയിലുള്ള സ്വകാര്യ വസതിയുടെ മുറ്റത്ത് രണ്ട് സ്‌ഫോടനമുണ്ടായത് ഇസ്രായേല്‍ സേനയെ ഞെട്ടിച്ചു. സ്‌ഫോടന ശേഷി കുറഞ്ഞ രണ്ട് ബോംബുകളാണ് പൊട്ടിത്തെറിച്ചതെന്നും വിഷയം ഗൗരവകരമായാണ് കാണുന്നതെന്നും ഇസ്രയേല്‍ സേന വ്യക്തമാക്കിയിട്ടുണ്ട്. സ്‌ഫോടനം നടക്കുമ്പോള്‍ നെതന്യാഹുവും കുടുംബവും വസതിയിലുണ്ടായിരുന്നില്ല. തീയും പുകയും ഉയര്‍ന്ന ‘ലഘു’സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശബ്ദമില്ലാത്ത വെളിച്ചം മാത്രം പുറത്തുവിടുന്ന ചില പടക്കങ്ങള്‍ പോലെയായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വീടിന് മുറ്റത്തെ സ്‌ഫോടനം.

സംഭവത്തെക്കുറിച്ച് ഇസ്രയേല്‍ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്തുള്ള മുറ്റത്ത് രണ്ട് ‘തീജ്വാലകള്‍’ പതിച്ചുവെന്നാണ് പോലീസും ഷിന്‍ ബെറ്റ് ആഭ്യന്തര സുരക്ഷാ ഏജന്‍സിയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞത്. സംഭവസമയത്ത് പ്രധാനമന്ത്രിയും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും അവര്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് സംഭവത്തെ അപലപിച്ചു. അന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥരോട് സംസാരിച്ചതായും അടിയന്തര നടപടികളെടുക്കാന്‍ നിര്‍ദേശം നല്‍കിയതായും പ്രസിഡന്റെ എക്‌സില്‍ കുറിച്ചു.

അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതൊരു ഗുരുതരമായ സംഭവവും അപകടകരമായ ഘട്ടവുമാണ്.

സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഒക്ടോബര്‍ 19 ന് ഇതേ വസതി ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ സംഭവം. അന്ന്് ഇറാന്‍ പിന്തുണയുള്ള ഭൂകരവാദ ഗ്രൂപ്പായ ഹിസ്ബുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ഹമാസ് തലവന്‍ യഹ്യ സിന്‍വറിനെ കൊലപ്പെടുത്തിയതിനു തിരിച്ചടിയായാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ വസതിക്കു നേരെ ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം നടത്തിയത്. അന്നും നെതന്യാഹുവും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. പക്ഷേ ഒരാള്‍ കൊല്ലപ്പെട്ടടുകയും അവധിക്കാല വസതിക്കു നാശനഷ്ടം ഉണ്ടാവുകയും ചെയ്തു.

Latest Stories

എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍

നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്; 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കോണ്‍ഗ്രസ് വാക്കുകള്‍ വളച്ചൊടിച്ചു; അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് അമിത്ഷാ

ഒന്നര ലക്ഷത്തോളം പേര്‍ക്ക് വിദേശ സ്ഥിരതാമാസ- പഠന അവസരങ്ങള്‍ ഒരുക്കി 15ാം വര്‍ഷത്തിലേക്ക് ഗോഡ്‌സ്പീഡ് ഇമിഗ്രേഷന്‍

ജില്ല വിട്ടുപോകാം, ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം; പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ.അശ്വിനെ കുറിച്ചുള്ള രസകരമായ 10 വസ്തു‌തകൾ

'ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കി?' സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ

അശ്വിന് സ്പെഷ്യൽ മെസേജുമായി സഞ്ജു സാംസൺ, ഏറ്റെടുത്ത് ആരാധകർ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കണ്ണൂരില്‍ വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു; രോഗബാധ ദുബായില്‍ നിന്നെത്തിയ യുവാവിന്