അമേരിക്കയിലെ വ്യോമഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. ആകാശത്ത് പറന്നു കൊണ്ടിരുന്ന എല്ലാ വിമാനങ്ങളും അടിയന്തരമായി നിലത്തിറക്കി. കമ്പ്യൂട്ടര്‍ തകരാര്‍ മൂലം വിമാനങ്ങളിലേക്കുള്ള സന്ദേശങ്ങള്‍ കൈമാറാന്‍ തടസങ്ങള്‍ നേരിട്ടതോടെയാണ് വ്യോമഗതാഗതം പൂര്‍ണമായി യു.എസ് നിര്‍ത്തിവെച്ചത്.
ഈ തകരാന്‍ എപ്പോള്‍ പുനഃസ്ഥാപിക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്ന് യാത്രക്കാര്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ മണിക്കൂറുകളോളം യാത്രക്കാര്‍ കുടുങ്ങി കിടക്കുകയാണ്. യുണൈറ്റഡ് എയര്‍ലൈന്‍സ് ഫ്‌ലൈറ്റുകളെയെല്ലാം തകരാര്‍ ബാധിച്ചിട്ടുണ്ട്.
പൈലറ്റുമാര്‍ക്കും ജോലിക്കാര്‍ക്കും വിമാനങ്ങള്‍ക്കുള്ള ഉപദേശങ്ങളും സന്ദേശങ്ങളും കൈമാറുന്ന സംവിധാനത്തിനാണ് തകരാര്‍ പറ്റിയിരിക്കുന്നതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ വ്യക്തമാക്കി. സംഭവത്തില്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. വിമാനത്താവളങ്ങളില്‍ കനത്ത ജാഗ്രത പുലര്‍ത്താന്‍ ഭരണകൂടവും നിര്‍ദേശിച്ചിട്ടുണ്ട്. ഇതുവരെ 750 വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കിയിട്ടുണ്ട്.