സഹാറ മരുഭൂമിയിൽ പ്രളയം; അര നൂറ്റാണ്ടിനിടയിലെ വലിയ മഴ, പനമരങ്ങളടക്കം വെള്ളത്തിൽ, കൊടുങ്കാറ്റിനും സാധ്യത

ലോകത്തെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ സഹാറ മരുഭൂമിയിൽ പ്രളയം. അതിശക്തമായ മഴയെ തുടർന്ന് പനമരങ്ങളടക്കം നിന്ന ഭൂമിയിൽ വെള്ളം നിറഞ്ഞത്. അരനൂറ്റാണ്ടിനിടെ ഇരിഖി തടാകത്തിൽ വെള്ളം നിറഞ്ഞു. ഇത്തരത്തിൽ കഴിഞ്ഞ അര നൂറ്റാണ്ട് കാലത്തിനിടെ മഴ ലഭിക്കുന്നത് ആദ്യമായെന്നാണ് കാലാവസ്ഥാ വിലയിരുത്തൽ.

മൊറോക്കോയുടെ തെക്ക്- കിഴക്കൻ മേഖലയിൽ വേനൽക്കാലത്ത് മഴ ലഭിക്കുന്ന പതിവില്ല. എന്നാൽ സെപ്തംബർ മാസത്തിൽ രണ്ട് ദിവസം അതിശക്തമായി മഴ പെയ്തു. വർഷം ശരാശരി 25 സെൻ്റിമീറ്റർ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ രണ്ട് ദിവസം കൊണ്ട് ഇതിലേറെ മഴ പെയ്തു. മരുഭൂമിയിലെ ടാറ്റയിൽ 10 സെൻ്റിമീറ്റർ മഴ കിട്ടി.

ഈ മഴ പ്രദേശത്തിൻ്റെ കാലാവസ്ഥാ ഘടന മാറ്റുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. അന്തരീക്ഷത്തിൽ കൂടുതൽ ജലാംശം ഉള്ളതിനാൽ കൊടുങ്കാറ്റുണ്ടാകാനുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ ഏഴ് വർഷത്തോളം തീരെ മഴ ലഭിക്കാതിരുന്ന ഈ മേഖലയിൽ ജീവിക്കുന്നവർക്ക് കൃഷിക്കടക്കം ഈ വെള്ളം ഉപയോഗപ്പെടും. മേഖലയിലാകെയുള്ള ഡാമുകളിൽ സെപ്തംബർ മാസത്തിലാകെ നിറയെ വെള്ളം കിട്ടിയിരുന്നു.

സഹാറ മരുഭൂമി

അന്റാർട്ടിക്ക കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ മരുഭൂമിയും ഏറ്റവും വലിയ ഉഷ്ണമരുഭൂമിയുമാണ് സഹാറ. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഉത്തര ഭാഗത്ത് യൂറോപ്പിനോളം വലിപ്പത്തിൽ 9,000,000 ചതുരശ്ര കി.മീറ്ററുകളിലായി ഇത് വ്യാപിച്ച് കിടക്കുന്നു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ