ജി20 ഉച്ചകോടിക്ക് ബ്രസീലില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ള ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മോദി ഇന്നലെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയയുമായി ചര്‍ച്ച നടത്തി.
നൈജീരിയയിലെ ദ്വിദിന പര്യടനം അവസാനിപ്പിച്ച് ഞായറാഴ്ച ബ്രസീലില്‍ എത്തിയ പ്രതിരോധം, സുരക്ഷ, വ്യാപാരം, സാങ്കേതികവിദ്യ എന്നിവയിലെ ബന്ധം കൂടുതല്‍ ആഴത്തിലാക്കാനുള്ള വഴികള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ആഗോള സ്വാധീനത്തെയും ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെയും മെലോനി പ്രശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നത് എപ്പോഴും വലിയ സന്തോഷമാണെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം മെലോനി എക്സില്‍ കുറിച്ചു.
ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയെയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സുരക്ഷ, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളെക്കുറിച്ച് ചര്‍ച്ച നടത്തിയതായി മോദി എക്സില്‍ കുറിച്ചു.
പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ലൂയി മോണ്ടിനെഗ്രോയുമായുള്ള മോദിയുടെ കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്ബത്തിക ബന്ധം ശക്തിപ്പെടുത്താനുള്ള നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്തു. നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോറുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യ-നോര്‍വേ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ വഴികള്‍ ആരാഞ്ഞതായി വിദേശകാര്യ മന്ത്രാലയം എക്‌സില്‍ പറഞ്ഞു.
പട്ടിണിക്കുനേരേ പോരാടാനും ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗാസയ്ക്ക് കൂടുതല്‍ സഹായം നല്‍കാനും റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനും ആഗോള ഉടമ്പടി വേണമെന്ന് ജി-20 ഉച്ചകോടി ആവശ്യപ്പെട്ടു.
Read more
ശതകോടീശ്വരന്മാര്‍ക്ക് ആഗോളതലത്തില്‍ നികുതി ഏര്‍പ്പെടുത്തണമെന്നും ഐക്യരാഷ്ട്രരക്ഷാസമിതി വിപുലീകരിക്കണമെന്നും അംഗരാജ്യങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു. പലസ്തീന്‍-ഇസ്രയേല്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്ന നിലപാട് ആവര്‍ത്തിച്ചു. യുദ്ധമല്ല, സമാധാനമാണ് ആവശ്യമെന്ന് വ്യക്തമാക്കുമ്പോഴും നിലവില്‍ നടക്കുന്ന യുദ്ധങ്ങളുടെ േപരില്‍ ആരെയും കുറ്റപ്പെടുത്താന്‍ ജി-20 നേതാക്കള്‍ തയ്യാറായില്ല. മൂന്നുദിവസത്തെ ഉച്ചകോടി ഇന്ന് അവസാനിക്കും.