ഗാസ: ജീവകാരുണ്യ പ്രവർത്തകരെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയതിൽ അപലപിച്ച് യുഎൻ മനുഷ്യാവകാശ മേധാവി

ഗാസയിൽ മാർച്ച് 23 ന് ഒരു മെഡിക്കൽ, അടിയന്തര സേവന വാഹനവ്യൂഹത്തിന് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ ചൊവ്വാഴ്ച ശക്തമായി അപലപിച്ചതായി അനഡോലു ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ ആക്രമണത്തിൽ 15 മെഡിക്കൽ ഉദ്യോഗസ്ഥരും മാനുഷിക പ്രവർത്തകരും കൊല്ലപ്പെട്ടതായി അനഡോലു ഏജൻസി റിപ്പോർട്ട് ചെയ്തു.

“എട്ട് ദിവസങ്ങൾക്ക് ശേഷം റഫയിൽ വ്യക്തമായി അടയാളപ്പെടുത്തിയ നശിപ്പിക്കപ്പെട്ട വാഹനങ്ങൾക്ക് സമീപം കുഴിച്ചിട്ട നിലയിൽ അവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നു.” വോൾക്കർ ടർക്ക് ഒരു പ്രസ്താവനയിൽ പറഞ്ഞു. “സംഭവസമയത്തും അതിനുശേഷവും ഇസ്രായേൽ സൈന്യത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് ഇത് പ്രധാനപ്പെട്ട ചോദ്യങ്ങൾ ഉയർത്തുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘർഷമേഖലകളിലെ മനുഷ്യാവകാശ പ്രവർത്തകരുടെ സംരക്ഷണത്തിന്റെ ആവശ്യകതയെ ടർക്ക് ഊന്നിപ്പറഞ്ഞു. “അന്താരാഷ്ട്ര മാനുഷിക നിയമം അനുശാസിക്കുന്നതുപോലെ, സംഘർഷത്തിലെ എല്ലാ കക്ഷികളും മെഡിക്കൽ ഉദ്യോഗസ്ഥരെയും മാനുഷിക, അടിയന്തര ജീവനക്കാരെയും സംരക്ഷിക്കണം” അദ്ദേഹം പറഞ്ഞു.

Latest Stories

കലയ്ക്ക് കാത്തിരിക്കാം, ഇപ്പോള്‍ മാതൃരാജ്യത്തോടൊപ്പം..; 'തഗ് ലൈഫ്' ഓഡിയോ ലോഞ്ച്, നിര്‍ണായക തീരുമാനവുമായി കമല്‍ ഹാസന്‍

സമ്പർക്ക പട്ടികയിൽ ഉള്ളത് 49 പേർ, ഉറവിടം കണ്ടെത്താൻ സംയുക്ത പരിശോധന; മലപ്പുറത്തെ നിപ രോഗിയുടെ നില ഗുരുതരാമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

ഇന്ത്യൻ സൈനിക നടപടിക്ക് പിന്തുണയുമായി എംകെ സ്റ്റാലിൻ; ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ ചെന്നൈയിൽ റാലി

കെനിഷയ്‌ക്കൊപ്പം സന്തോഷവാനായി രവി മോഹന്‍; ഇരുവരും പ്രണയത്തില്‍? വിവാഹവിരുന്നില്‍ നിന്നുള്ള വീഡിയോ

കേരള ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് കൃഷ്ണന്‍ നടരാജന്‍ ചുമതലയേറ്റു

IPL 2025: രാജ്യമാണ് വലുത്; ക്രിക്കറ്റ് പിന്നീട്; ഐപിഎല്‍ ആരാധകരെ ഞെട്ടിച്ച് തീരുമാനം പ്രഖ്യാപിച്ച് ബിസിസിഐ; ആര്‍സിബിക്ക് ഇക്കുറിയും കപ്പില്ല

INDIA PAKISTAN: ഇന്ത്യ-പാക് സംഘര്‍ഷം; ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ച് ബിസിസിഐ

INDIAN CRICKET: ക്രിക്കറ്റില്‍ അവന്റെ കാലം കഴിഞ്ഞു, ഇനി എല്ലാം നിര്‍ത്തുന്നതാണ് നല്ലത്, ബിസിസിഐ ടീമില്‍ നിന്ന് എടുത്ത് കളയാതിരുന്നത്‌ ഭാഗ്യം, തുറന്നുപറഞ്ഞ് മഞ്ജരേക്കര്‍

ഭീകരവാദത്തിനെതിരായ യുദ്ധവും (War on Terror) അസാധാരണ സ്ഥിതിവിശേഷവും (State of Exception)

റിപ്പോർട്ട് ചെയ്തതിനേക്കാൾ 20 ലക്ഷം പേർ 2021ൽ കോവിഡ് മൂലം മരിച്ചു! ഓപ്പറേഷൻ സിന്ദൂറിനിടെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം; മരണങ്ങൾ ഏറ്റവും കൂടുതൽ മറച്ചുവെച്ചത് ഗുജറാത്ത്