ഏകീകൃത ടൂറിസ്റ്റ് വിസ; ഇനി ഗൾഫ് രാജ്യങ്ങൾ എല്ലാം സന്ദർശിക്കാൻ ഒറ്റ വിസ

വിദേശയാത്രകൾ ഇഷ്ടപ്പെടുന്നവരാണ് ഏറപ്പേരും. അതിൽ തന്നെ ഗൾഫ് രാജ്യങ്ങളോട് ഒരു പ്രത്യേക ഇഷ്ടം എല്ലാവർക്കുമുണ്ട്. എന്നാൽ ഒറ്റ യാത്രയിൽ ഗൾഫ് രാജ്യങ്ങളെല്ലാം കറങ്ങിവരാൻ അൽപം ബുദ്ധിമുട്ടാണ്. വിസ തന്നെയാണ് ഇക്കാര്യത്തിൽ വലിയ പ്രതിസന്ധി. എന്നാൽ ഇപ്പോഴിതാ ആ പ്രശ്നത്തിനും പരിഹാരമാകുകയാണ്.

ഏകീകൃത ടൂറിസ്റ്റ് വിസ സംവിധാനം ഉടൻ വരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എല്ലാ ഗൾഫ് രാജ്യങ്ങളും ഒറ്റ വിസയിൽ സന്ദർശിക്കാം എന്നതാണ് ഇതിന്റെ സവിശേഷത. ഇതുമായി ബന്ധപ്പെട്ട് ഗൾഫ് രാജ്യങ്ങൾ ചർച്ചനടത്തുകയാണെന്നാണ് സൂചന.

ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ അനുവദിക്കാൻ ആലോചനയുള്ളതായി ഗൾഫ് ടൂറിസം മന്ത്രാലയ അതോറിറ്റി അധികൃതർ വെളിപ്പെടുത്തി. ദുബായിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ പങ്കെടുക്കവെയായിരുന്നു പ്രഖ്യാപനം.

കഴിഞ്ഞ വർഷാവസാനം ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ വിജയകരമായ പരീക്ഷണമായിരുന്നു ഖത്തറിൽ നടന്ന ഫിഫ ലോക കപ്പ് വിനോദ സഞ്ചാരികളെ ഗൾഫ് രാജ്യങ്ങൾക്കിടയിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കുന്ന സമാനമായ യാത്രാനയങ്ങളെ കുറിച്ചുള്ള ചർച്ചകൾക്ക് ലോക കപ്പ് കാരണമാവുകയായിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ