ജര്‍മ്മനിയിലെ കേരള സമാജം സംഘടിപ്പിച്ച ഭക്ഷ്യമേളയില്‍ ബീഫ് വിളമ്പുന്നത് തടയാനെത്തി ഉത്തരേന്ത്യക്കാര്‍. ഹിന്ദു സംസ്‌കാരത്തിന് എതിരാണ് ബീഫ് കഴിക്കുന്നതെന്ന് വാദിച്ച് ഇവര്‍ എത്തുകയും പരിപാടി തടയാനും ശ്രമിക്കുകയായിരുന്നു.
ഇവരെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്വീകരിച്ചത്. ബീഫ് സ്റ്റാള്‍ അടക്കണമെന്ന് കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് കേരള സമാജം പൊലീസിനെ ബന്ധപ്പെടുകയായായിരുന്നു.
സംഭവ സ്ഥലത്തെത്തിയ പൊലീസിനോട് കേരള സമാജം പ്രശ്‌നത്തെ കുറിച്ച് വിശദീകരിച്ചു. ഏത് ഭക്ഷണവും വിളമ്പുന്നതിനും ജര്‍മ്മനിയില്‍ വിലക്കില്ലെന്ന നിലപാട് പൊലീസ് സ്വീകരിച്ചു. ബീഫ് വിളമ്പുന്നത് തടയാന്‍ ഇത് നിങ്ങളുടെ രാജ്യമല്ലെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/donny008/posts/10162204994420524
ബീഫ് വിളമ്പുന്നത് ആരെയെങ്കിലും വ്രണപ്പെടുത്തുന്നുണ്ടെങ്കില്‍ തന്നെയും, മറ്റുള്ളവര്‍ എന്ത് കഴിക്കണമെന്നുള്ളത് തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നും പൊലീസ് പറഞ്ഞു. ഇതോടെ തടയാനെത്തിയ ഉത്തരേന്ത്യക്കാര്‍ക്ക് മടങ്ങേണ്ടി വന്നു. നേരത്തെ തീരുമാനിച്ച പോലെ ബീഫും ബ്രെഡും ഭക്ഷ്യമേളയില്‍ വിളമ്പുകയും ചെയ്തു.
Read more
https://www.facebook.com/donny008/videos/10162204992200524/?t=18