ജര്‍മ്മനിയില്‍ മലയാളികള്‍ ബീഫ് കഴിക്കുന്നത് തടയാനെത്തി ഉത്തരേന്ത്യക്കാര്‍; ഇത് നിങ്ങളുടെ  രാജ്യമല്ലെന്ന് ജര്‍മ്മന്‍ പൊലീസ്

ജര്‍മ്മനിയിലെ കേരള സമാജം സംഘടിപ്പിച്ച ഭക്ഷ്യമേളയില്‍ ബീഫ് വിളമ്പുന്നത് തടയാനെത്തി ഉത്തരേന്ത്യക്കാര്‍. ഹിന്ദു സംസ്‌കാരത്തിന് എതിരാണ് ബീഫ് കഴിക്കുന്നതെന്ന് വാദിച്ച് ഇവര്‍ എത്തുകയും പരിപാടി തടയാനും ശ്രമിക്കുകയായിരുന്നു.

ഇവരെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്വീകരിച്ചത്. ബീഫ് സ്റ്റാള്‍ അടക്കണമെന്ന് കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് കേരള സമാജം പൊലീസിനെ ബന്ധപ്പെടുകയായായിരുന്നു.

സംഭവ സ്ഥലത്തെത്തിയ പൊലീസിനോട് കേരള സമാജം പ്രശ്‌നത്തെ കുറിച്ച് വിശദീകരിച്ചു. ഏത് ഭക്ഷണവും വിളമ്പുന്നതിനും ജര്‍മ്മനിയില്‍ വിലക്കില്ലെന്ന നിലപാട് പൊലീസ് സ്വീകരിച്ചു. ബീഫ് വിളമ്പുന്നത് തടയാന്‍ ഇത് നിങ്ങളുടെ രാജ്യമല്ലെന്നും പൊലീസ് പറഞ്ഞു.

https://www.facebook.com/donny008/posts/10162204994420524

ബീഫ് വിളമ്പുന്നത് ആരെയെങ്കിലും വ്രണപ്പെടുത്തുന്നുണ്ടെങ്കില്‍ തന്നെയും, മറ്റുള്ളവര്‍ എന്ത് കഴിക്കണമെന്നുള്ളത് തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നും പൊലീസ് പറഞ്ഞു. ഇതോടെ തടയാനെത്തിയ ഉത്തരേന്ത്യക്കാര്‍ക്ക് മടങ്ങേണ്ടി വന്നു. നേരത്തെ തീരുമാനിച്ച പോലെ ബീഫും ബ്രെഡും ഭക്ഷ്യമേളയില്‍ വിളമ്പുകയും ചെയ്തു.

https://www.facebook.com/donny008/videos/10162204992200524/?t=18

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം