ഇല്ലാത്ത കണ്ണട മാറ്റുന്ന സെനറ്ററുടെ ദൃശ്യങ്ങള്‍ വൈറലായി

അമേരിക്കയില്‍ നിന്നുള്ള ഒരു വീഡിയോ ലോകം മുഴുവന്‍ ചിരി പടര്‍ത്തുകയാണ്. റിപ്പബ്ലിക്കന്‍ സെനറ്ററാണ് വീഡിയോയിലെ താരം. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഒറിന്‍ ഹാച്ച് ഇല്ലാത്ത കണ്ണട മാറ്റുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങള്‍ വൈറലായി മാറിയത്.

ഒറിന്‍ ഹാച്ച് ഹോം ലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിയുമായി ജുഡീഷ്യറി കമ്മിറ്റി ഹിയറിങ്ങില്‍ പങ്കെടുക്കുകയായിരുന്നു. അപ്പോഴാണ് കണ്ണില്‍ നിന്നും കണ്ണട മാറ്റാനായി ഒറിന്‍ ശ്രമിച്ചത്. പക്ഷേ അന്നേരം കണ്ണില്‍ കണ്ണട ഇല്ലായിരുന്നു. പക്ഷേ ഇല്ലാത്ത കണ്ണട മാറ്റി മേശയില്‍ വയ്ക്കുകയും ചെയ്തു ഒറിന്‍ ഇതാണ് ഇപ്പോള്‍ ചിരി പടര്‍ത്തുന്നത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. പിന്നീട് ഈ വീഡിയോ സെന്റ്ററുടെ ഓഫീസും പങ്കുവച്ചു.