ഗൂഗിൾ 22,212 കോടി രൂപ പിഴയൊടുക്കണംമെന്ന് പരമോന്നത കോടതിയുടെ അന്തിമ വിധി; യൂറോപ്യന്‍ യൂണിയന് വിജയം

നിയമലംഘനത്തിന് യൂറോപ്യന്‍ യൂണിയന് ഗൂഗിൾ 22,212 കോടി രൂപ പിഴയൊടുക്കണമെന്ന് പരമോന്നത കോടതിയുടെ അന്തിമ വിധി. കീഴ്‌കോടതി വിധിക്കെതിരായ ഗൂഗിളിന്‍റെ അപ്പീല്‍ തള്ളിക്കൊണ്ടാണ് പരമോന്നത കോടതി വിധി പുറപ്പെടുവിച്ചത്. അതേസമയം വിധിനിരാശാജനകമാണെന്ന് ഗൂഗിളിന്‍റെ പ്രതികരിച്ചു. ഇതോടെ യൂറോപ്യന്‍ യൂണിയനും ഗൂഗിളും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന നിയമയുദ്ധത്തിന് അവസാനമായി.

സെര്‍ച്ച് ഫലങ്ങളിൽ നിയമവിരുദ്ധമായി കുത്തക നേടാൻ ഗൂഗിൾ നീക്കം നടത്തിയെന്നും ഷോപ്പിംഗ് താരതമ്യങ്ങളില്‍ കൃത്രിമത്വം കാട്ടിയെന്നുമാണ് ഗൂഗിളിനെതിരായ പരാതി. ഈ കുറ്റങ്ങൾക്ക് ഗൂഗിള്‍ രണ്ട് ബില്യണ്‍ പൗണ്ട് പിഴയൊടുക്കണം എന്നാണ് അവസാനമായി യൂറോപ്യന്‍ യൂണിയന്‍റെ പരമോന്നത കോടതി വിധിച്ചത്. യൂറോപ്യന്‍ കമ്മീഷന്‍ 2017ല്‍ ചുമത്തിയ പിഴ ചോദ്യം ചെയ്തുകൊണ്ടുള്ള ഗൂഗിളിന്‍റെ ആപ്പിള്‍ പൂര്‍ണമായും തള്ളിക്കോണ്ടാണ് കോടതി വിധി.

അതേസമയം ഗൂഗിളിനെതിരായ യൂറോപ്യന്‍ കമ്മീഷന്‍റെ കണ്ടെത്തലുകൾ പരമോന്നത കോടതി ശരിവെച്ചു. 2017 വരെയുള്ള കാലത്ത് ഗൂഗിളിന് മേല്‍ യൂറോപ്യന്‍ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ഏറ്റവും വലിയ പിഴ ശിക്ഷയായിരുന്നു രണ്ട് ബില്യണ്‍ യൂറോയുടേത്. യുകെ യൂറോപ്യന്‍ യൂണിയന്‍റെ ഭാഗമായിരുന്ന 2009ല്‍ ബ്രിട്ടീഷ് കമ്പനിയായ ഫൗണ്ടെം ആണ് ഗൂഗിളിനെതിരെ ആദ്യം നിയമ നീക്കം ആരംഭിച്ചത്. സെര്‍ച്ച് ഫലങ്ങളില്‍ നിയമവിരുദ്ധമായി കുത്തക നേടാന്‍ ഗൂഗിള്‍ ശ്രമിച്ചതായുള്ള കുറ്റം അമേരിക്കയിലും നിലനില്‍ക്കുന്നുണ്ട്. ആ കേസില്‍ യുഎസ് ഫെഡറല്‍ ഡിപാര്‍ട്‌മെന്‍റും ഗൂഗിളും തമ്മില്‍ നിയമപോരാട്ടം തുടരുകയാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ