അസാധാരണ ശൈത്യം; മഞ്ഞുകാറ്റിൽ വലഞ്ഞ് ഗ്രീസും തുർക്കിയും

മെഡിറ്ററേനിയന്‍ കാലാവസ്ഥയുള്ള ഗ്രീസിലും തുര്‍ക്കിയിലും ഇത്തവണ കൊടും തണുപ്പും കനത്ത മഞ്ഞുവീഴ്ച്ചയും. യൂറോപ്പിലെ പ്രധാന സഞ്ചാര കേന്ദ്രങ്ങളായ ഇവിടെ തണുപ്പും മഞ്ഞുവീഴ്ചയും പതിവില്ലാത്തതാണ്.എല്‍പിഡ എന്ന മഞ്ഞുകാറ്റാണ് കാലാവസ്ഥാ രൂക്ഷമാവാന്‍ കാരണം. ദുഷ്‌കരമായി തുടരുന്ന ശൈത്യം ജനജീവിതത്തെ ആകെ തടസപ്പെടുത്തി

പ്രദേശത്ത് ആയിരക്കണക്കിനാളുകളാണ് ഒറ്റപ്പെട്ടത്. കനത്ത മഞ്ഞുവീഴ്ച മൂലം ഗ്രീസിലെ പ്രധാന ഹൈവേയുടെ പല ഭാഗങ്ങളും അടച്ചിരുന്നു. തലസ്ഥാനമായ ഏഥന്‍സ് മുഴുവനായും മഞ്ഞുമൂടി. ഏഥന്‍സിലെ പ്രധാന റോഡുകളില്‍ 1200 കാറുകളാണ് കുടുങ്ങിയത്. ഗ്രീക്ക് സംസ്‌കാരത്തിന്റെ തന്നെ ശേഷിപ്പായ അഥീനിയന്‍ കുന്നുകളിലെ അക്രോപോളിസിലെ പാര്‍ഥിനോണ്‍ ക്ഷേത്രം മഞ്ഞില്‍ പുതഞ്ഞു.

ഗ്രീസില്‍ സാധാരണ വാര്‍ഷിക കണക്ക് അനുസരിച്ച് വെറും 1.3 സെന്റിമീറ്റര്‍ മാത്രമേ മഞ്ഞ് വീഴ്ച്ചയുണ്ടാവാറുള്ളൂ. കഴിഞ്ഞ 22 വര്‍ഷങ്ങള്‍ക്കിടയില്‍ ആറ് തവണ മാത്രമാണ് ശൈത്യകാലത്ത് മഞ്ഞുവീഴ്ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത്തവണ എല്‍പിഡ കാരണം എട്ട് സെന്റിമീറ്റര്‍ കനത്തില്‍ മഞ്ഞ് മൂടിക്കിടക്കുകയാണ്. കഴിഞ്ഞ വര്‍ഷം 10 സെന്റിമീറ്റര്‍ കനത്തിലായിരുന്നു മഞ്ഞുവീഴ്ച്ചയുണ്ടായിരുന്നത്.

രക്ഷാപ്രവർത്തനത്തിന്  സൈന്യം ഇറങ്ങുകയും ആവശ്യമായ പരിരക്ഷ ഉറപ്പാക്കുകയും ചെയ്തു.  വാഹനങ്ങളിലും അല്ലാതെയും കുടുങ്ങിക്കിടന്ന ആയിരങ്ങള്‍ക്ക് ഭക്ഷണവും പുതപ്പും നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു. സൈന്യം രക്ഷിച്ചവരുടെ എണ്ണം 3500 കടന്നു.

തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലും മഞ്ഞ് വീഴ്ച ശക്തമായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാന വിമാനത്താവളത്തിലെ റണ്‍വേയില്‍ മഞ്ഞ് മൂടിയതോടെ വിമാന സര്‍വീസുകള്‍ നിലച്ചു. കാറുകള്‍ റോഡില്‍ ഇറക്കരുതെന്നാണ് ഇസ്താംബൂളിലെ ജനങ്ങള്‍ക്ക് നല്‍കിയ ഒരു നിര്‍ദേശം. ജനജീവിതം ദുസ്സഹമായി തുടരുകയാണ്. 55,000 ടണ്‍ ഉപ്പ് ഉപയാഗിച്ച് മഞ്ഞ് അലിയിക്കാനുള്ള ശ്രമത്തിലാണ് തുര്‍ക്കി സര്‍ക്കാര്‍.

മെഡിറ്ററേനിയന്‍ കാലാവസ്ഥയുള്ള ഗ്രീസില്‍ അപൂര്‍വമായി സംഭവിക്കുന്ന മഞ്ഞിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ടൊര്‍ണാഡോ ചുഴലിക്കാറ്റിന് സമാനമായാണ് മഞ്ഞുകാറ്റ് ആഞ്ഞടിച്ചത്.മഞ്ഞുവീഴ്ചയുടെ സമയത്ത് കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലും കരിങ്കടലിലും ഉപരിതല ഊഷ്മാവ് 2 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്നു .ഇത് കാറ്റും മഞ്ഞുവീഴ്ചയും ശക്തമാക്കി

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്