'ഹമാസ് തലവന്‍ യഹിയ സിന്‍വറിന്റെ മരണകാരണം തലയിലേറ്റ വെടി', കൈ തകർന്ന നിലയിൽ: പോസ്റ്റുമോർട്ടം റിപ്പോർട്ട്

ഹമാസ് തലവന്‍ യഹിയ സിന്‍വറിന്റെ മരണകാരണം തലയിലേറ്റ വെടിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നാഷണൽ സെന്റർ ഓഫ് ഫോറൻസിക് മെഡിസിനിലെ വിദഗ്ധനായ ഡോ. ചെൻ കുഗേൽ ആണ് വെളിപ്പെടുത്തൽ നടത്തിയത്. യഹിയ സിന്‍വറിന്റെ കൈ തകർന്ന നിലയിലായിരുന്നുവെന്നും ഡോ. ചെൻ കുഗേൽ പറഞ്ഞു.

ഡോ. ചെൻ കുഗേൽ ന്യൂയോർക്ക് ടൈംസിനോടാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. നേരത്തെ തന്നെ ചെറുമിസൈലോ ടാങ്കിൽ നിന്നുള്ള ഷെല്ലിൽ നിന്നോ ഉള്ള ചീളുകൾ തറച്ച പരിക്കേറ്റ നിലയിലായിരുന്നു യഹിയ സിന്‍വര്‍ ഉണ്ടായിരുന്നത്. കൈ തകർന്ന നിലയിലായിരുന്നു. ഇതിൽ രക്തസ്രാവം തടയാനുള്ള ശ്രമങ്ങൾക്കിടയിലായിരുന്നു സിൻവറിന്റെ തലയ്ക്ക് വെടിയേറ്റതെന്നും ഡോ. ചെൻ കുഗേൽ പറഞ്ഞു.

മിസൈൽ ആക്രമണത്തിൽ സിൻവറിന്റെ വലത് കൈത്തണ്ടയിൽ പരിക്കേറ്റിരുന്നു ഇടത് കാലിൽ കെട്ടിടത്തിലുണ്ടായിരുന്ന അലങ്കാരവസ്തു വീണിരുന്നു. ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ ഷെൽ ആക്രമണത്തിലെ ചീളുകൾ തറച്ച നിലയിലുമായിരുന്നു. ഇവയിൽ നിന്ന് പരിക്കുകൾ ഉണ്ടായിരുന്നെങ്കിലും മരണകാരണമായത് തലയിലേറ്റ വെടിയെന്നാണ് ഡോ. ചെൻ കുഗേൽ ന്യൂയോർക്ക് ടൈംസിനോട് വ്യക്തമാക്കി.

ബുധനാഴ്ച ഉച്ചകഴിഞ്ഞാവാം മരണം സംഭവിച്ചതെന്നും ഡോ. ചെൻ കുഗേൽ വ്യക്തമാക്കി. മൃതദേഹത്തിൽ നിന്ന് ശേഖരിച്ച വിരലിൽ നിന്നാണ് സിൻവാറിന്റെ ഡിഎൻഎ പരിശോധന പൂർത്തിയാക്കിയത്. നേരത്തെ സിൻവാർ തടവുകാരനായി കഴിയുന്ന സമയത്ത് ശേഖരിച്ച ഡിഎൻഎ സാംപിളുമായി താരതമ്യം ചെയ്താണ് കൊല്ലപ്പെട്ടത് സിൻവാർ തന്നെയാണെന്നാണ് ഉറപ്പിച്ചതെന്നും ഡോ. ചെൻ കുഗേൽ പറഞ്ഞു.

Latest Stories

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ