ഹമാസ് മേധാവി ഇസ്മയിൽ ഹനിയയുടെ മൂന്ന് മക്കളും നാല് ചെറുമക്കളും ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. മക്കളുടെയും ചെറുമക്കളുടെയും മരണം ഹനിയ സ്ഥിരീകരിച്ചു. ഹനിയയുടെ മക്കൾ ഹമാസിന്റെ സായുധ സേനാംഗങ്ങളാണെന്ന് ഇസ്രയേൽ ആരോപിച്ചു.
ഹനിയയുടെ ആൺ ആൺമക്കൾ – ഹസീം, അമീർ, മുഹമ്മദ് എന്നിവരും പേരക്കുട്ടികളായ മോന, അമൽ, ഖാലിദ്, റസാൻ എന്നിവരും ആണ് കൊല്ലപ്പെട്ടത്. ഈദ് ദിനത്തോടനുബന്ധിച്ച് കുടുംബ ആഘോഷത്തിനായി പോകും വഴിയാണ് ആക്രമണമുണ്ടായത്.
അതേസമയം അമേരിക്കൻ രഹാസ്യാന്വേഷ ഏജൻസിയായ സിഐഎയുടെ തലവന്റെ നേതൃത്വത്തിൽ കെയ്റോയിൽ ചർച്ച തുടരുന്നതിനിടൊണ് ആക്രമണം. എന്നാൽ വെടിനിർത്തൽ കരാറിലെത്താൻ ലക്ഷ്യമിട്ടുള്ള ചർച്ചകളിലെ ഹമാസിൻ്റെ ആവശ്യങ്ങളിൽ ഈ സംഭവം ബാധിക്കില്ലെന്ന് ഹനിയ പറഞ്ഞു. 900 പലസ്തീനികളെ തടവിൽ നിന്ന് മോചിപ്പിക്കുന്നതിന് പകരമായി 40 ബന്ദികളെ വിട്ടയക്കാമെന്നാണ് ഹമാസ് വാഗ്ദാനം.